Wednesday, 4 August 2021

നഴ്സുമാർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ ഫോറം നിലവിൽ വരുന്നു

Updated on 02-06-2021 at 8:42 am

Share this news

അയർലണ്ടിൽ ജോലി ചെയ്യുന്ന മൈഗ്രന്റ് നഴ്സുമാർക്ക് അവരുടെ പ്രൊഫഷണൽ രംഗത്തെ വിവിധങ്ങളായ വിഷയങ്ങളിൽ ആവശ്യമായ സംശയ നിവാരണവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിന് വേണ്ടി മൈഗ്രന്റ് നഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്നും അതാതു രംഗങ്ങളിലെ വിദഗ്ദരായ വ്യക്തികൾ നേതൃത്വം നൽകുന്ന പ്രൊഫഷണൽ ഫോറം രൂപീകരിച്ചു. മൈഗ്രന്റ് നഴ്സസ് അയർലണ്ട് – MNI ആണ് ഇതിനു മുൻകൈയ്യെടുത്തിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് വന്നു അയർലണ്ടിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് അവരുടെ ജോലി സംബന്ധമായ കാര്യങ്ങളിലും പ്രൊമോഷൻ, എം എസ് സി, പി എച് ഡി പോലുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ, ക്ലിനിക്കൽ സ്പെഷ്യലൈസേഷൻ എന്നിവ നേടുന്നതിനും ആവശ്യമായ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക എന്ന ഉദ്ദേശത്തോടെയാണ് പ്രൊഫഷണൽ ഫോറം രൂപീകരിച്ചത്. സോഷ്യൽ മീഡിയ ഫ്‌ളാറ്റ്‌ഫോമിലാണ് പ്രൊഫഷണൽ ഫോറം നഴ്സുമാർക്ക് ലഭ്യമാവുക. പ്രൊഫഷണൽ ഫോറം എന്ന പേരിൽ ഫേസ്ബുക് ഗ്രൂപ്പിൽ നഴ്സുമാർക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും വിദഗ്ധരിൽ നിന്നും അവക്കുള്ള ഉത്തരങ്ങൾ ലഭിക്കാനും ഉള്ള അവസരമുണ്ടാകും. അതുകൂടാതെ മൂന്നുമാസത്തിലൊരിക്കൽ മൈഗ്രന്റ് നഴ്സുമാർക്ക് പ്രയോജനപ്രദമായ വിഷയങ്ങളിൽ വിദഗ്ദർ നയിക്കുന്ന പ്രഭാഷണങ്ങളും വെബിനാറുകളും സംഘടിപ്പിക്കും.

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ജോയിന്റ് കൺവീനർ ആയ ഐബി തോമസ്, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഷിൻന്റോ ജോസ് എന്നിവർ ചെയർപേഴ്സൺമാരും യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ: സുജ സോമനാഥൻ, ട്രിനിറ്റി കോളേജിലെ ആഡ്ജന്കട് അസ്സിസ്റ്റന്റ് പ്രൊഫസർ ആയ ഡോ: ശോഭ റാണി, ഹിക്വ ഇൻസ്‌പെക്ടർ ആയ എബിൻ ജോസഫ്, സൈന്റ്റ് വിൻസെന്റ് യൂണിവേറിസ്റ്റി ഹോസ്പിറ്റലിൽ ക്ലിനിക്കൽ ഇൻസ്ട്രക്ടർ ആയ ആന്റോ ജോസഫ് ജയസുന്ദർ, മീത്തു കമ്മ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിലെ ക്ലിനിക്കൽ നേഴ്സ് മാനേജറും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റി മെമ്പറും ആയ മിട്ടു ഫാബിൻ, ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അഡ്വാൻസ് നേഴ്സ് പ്രാക്റ്റീഷനറും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റി മെമ്പറും ആയ വിനോദ് ജോർജ്, സൈന്റ്റ് വിൻസെന്റ് പ്രൈവറ്റ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നേഴ്സ് മാനേജറും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റി മെമ്പറും ആയ സോമി തോമസ്, ജെയിംസ് കോണ്ണോളി ഹോസ്പിറ്റലിലെ ക്ലിനിക്കൽ നേഴ്സ് മാനേജറും പി.എച്.ഡി വിദ്യാർത്ഥിനിയും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റി മെമ്പറും ആയ പ്രീതി മനോജ്, സൈന്റ്റ് വിൻസെന്റ് യൂണിവേറിസ്റ്റി ഹോസ്പിറ്റലിൽ ക്രിറ്റിക്കൽ കെയർ നഴ്സും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ട്രഷററും ആയ രാജിമോൾ മനോജ്, ഗാൽവേയിലെ സൈന്റ്റ് മേരീസ് റെസിഡൻഷ്യൽ കെയർ സെന്ററിലെ ക്ലിനിക്കൽ നേഴ്സ് മാനേജറും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പബ്ലിക് ഇൻഫർമേഷൻ കോർഡിനേറ്ററും ആയ ആഗ്നസ് ഫെബിന, ഹെർമിറ്റേജ് മെഡിക്കൽ ക്ലിനിക്കിലെ ക്ലിനിക്കൽ നേഴ്സ് മാനേജറും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റി അംഗവുമായ വിജയാനന്ദ് ശിവാനന്ദൻ, ജെയിംസ് കോണ്ണോളി ഹോസ്പിറ്റലിലെ ക്ലിനിക്കൽ നേഴ്സ് മാനേജറും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നാഷണൽ മെമ്പർഷിപ് കോർഡിനേറ്ററും ആയ വിനു കൈപ്പിള്ളി, ചെറി ഓർച്ചാർഡ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നേഴ്സ് മാനേജറും മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ കൺവീനറും ആയ വർഗീസ് ജോയ് എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് പ്രൊഫഷണൽ ഫോറത്തിന്റെ പ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിക്കുക.

ജൂൺ 26 ശനിയാഴ്ച ഉച്ചക്ക് 12:30ന് പ്രൊഫഷണൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആദ്യത്തെ വെബിനാറിൽ യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ അസ്സിസ്ടന്റ് പ്രൊഫസർ ആയ ഡോ: തിമോത്തി ഫ്രാവ്ലി “Health and wellness of migrant healthcare workers during COVID-19 and beyond” എന്ന വിഷയത്തെ മുൻനിർത്തി അയർലണ്ടിലെ മൈഗന്റ് നഴ്സുമാരെ അഭിസംബോധന ചെയ്യും. അതോടുകൂടി പ്രൊഫഷണൽ ഫോറത്തിന്റെ സേവനം മൈഗ്രന്റ് നഴ്സുമാർക്ക് ലഭ്യമായി തുടങ്ങും.

വെബിനാറിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു:

https://ucd-ie.zoom.us/webinar/register/WN_nry0MTs5SI2C_NJRs0n-Fw

comments


 

Other news in this section