അയർലണ്ടിലെ ലീവിങ് സെർട്ട് റിസൾട്ട് സെപ്റ്റംബർ 3-ന്; ഒന്നാം ഘട്ട കോളേജ് പ്രവേശന ഓഫർ സെപ്റ്റംബർ 7-ന്; അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ ഇപ്പോൾ തിരുത്താം

ഇത്തവണത്തെ ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ട് സെപ്റ്റംബര്‍ 3-ന് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍. സെപ്റ്റംബര്‍ 7-ഓടെ ഒന്നാം ഘട്ട കോളേജ് പ്രവേശനത്തിനുള്ള ഓഫറുകള്‍ The Central Applications Office (CAO) പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2 മണിയോടെയാകും പ്രഖ്യാപനം. സെപ്റ്റംബര്‍ 13 വരെ ഈ ഓഫറുകള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയമുണ്ട്.

സാധാരണയായി ഓഗസ്റ്റിലാണ് ലീവിങ് സെര്‍ട്ട് റിസല്‍ട്ടുകള്‍ പ്രഖ്യാപിക്കാറുള്ളതെങ്കിലും, ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റിസല്‍ട്ട് വൈകുന്നത്.

വിദ്യാര്‍ത്ഥികള്‍ CAO അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം വൈകാതെ തന്നെ അപ്ലിക്കേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും CAO അധികൃതര്‍ അറിയിച്ചു. CAO-യില്‍ അപ്ലൈ ചെയ്ത എല്ലാവര്‍ക്കും മെയ് 1 മുതല്‍ അപ്ലിക്കേഷന്‍ ലഭിച്ചതായി (statement of applcation) ഇമെയില്‍ അയയ്ക്കാന്‍ ആരംഭിച്ചിരുന്നു. അപ്ലിക്കേഷനെ പറ്റിയുള്ള വിശദാംശങ്ങളാണ് ഈ ഇമെയിലില്‍ അടങ്ങിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പോസ്റ്റല്‍ ഡോക്യുമെന്റിന് പകരമായാണ് ഇമെയില്‍ സംവിധാനം.

CAO അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം personal details, exam information, exemptions, course choices എന്നിവയെല്ലാം ശരിയായി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അഥവാ തെറ്റുകളുണ്ടെങ്കില്‍ സൗജന്യമായി തന്നെ തിരുത്താവുന്നതാണ്. തെറ്റുകള്‍ തിരുത്താത്ത പക്ഷം കോളേജ് പ്രവേശനത്തെ ബാധിച്ചേക്കാമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: