ഡബ്ലിനിൽ വീണ്ടും നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ടം; 19 അറസ്റ്റ്; ഗാർഡയ്ക്ക് നേരെ തീ കൊളുത്തി കുപ്പിയെറിഞ്ഞു

ശനിയാഴ്ച വൈകിട്ട് ഡബ്ലിനിലെ Stephen’s Green, Temple Bar, South William Street എന്നിവിടങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടിയ സംഭവത്തില്‍ 19 പേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. ഗാര്‍ഡയ്ക്ക് നേരെ നടന്ന അക്രമത്തില്‍ 200-ഓളം ചെറുപ്പക്കാരടങ്ങുന്ന സംഘമാണെന്ന് കരുതുന്നതായും ഗാര്‍ഡ അറിയിച്ചു.

19 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഈ വാരാന്ത്യത്തില്‍ ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ ആകെ എണ്ണം 33 ആയി. കൂട്ടം കൂടിയ ജനം ഗാര്‍ഡയ്ക്ക് നേരെ ചില്ലിന്റെ കുപ്പികളെറിയുകയും, രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു പട്രോള്‍ വാഹനത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു.

പ്രശ്‌നത്തില്‍ ഉള്‍പ്പെടാത്ത ഒരു സാധാരണ പൗരനും അക്രമി സംഘത്തില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി 9 മണിയോടെയാണ് 200 പേരോളമടങ്ങുന്ന സംഘം ഗാര്‍ഡയ്ക്ക് നേരെ South Anne Strete-ല്‍ കുപ്പിയേറ് നടത്തിയത്. 10.15-ഓടെ Temple Bar Square-ല്‍ കുപ്പികളില്‍ തീ കൊളുത്തി എറിഞ്ഞും ആക്രമണമുണ്ടായി. രണ്ട് സംഭവങ്ങളിലും ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ഷീല്‍ഡുകളുമായി ഗാര്‍ഡ രംഗത്തിറങ്ങി. ലാത്തികളൊന്നുമുപയോഗിച്ചില്ലെന്ന് ഗാര്‍ഡ പിന്നീട് വ്യക്തമാക്കി.

അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് കൗമാരക്കാരെ Juvenile Diversion Programme-ന് അയച്ചതായും ഗാര്‍ഡ അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട 10 പേരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

സംഭവത്തെ അപലപിച്ച മേയര്‍ Hazel Chu ചെറിയൊരു വിഭാഗം ആളുകളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: