Wednesday, 4 August 2021

അയർലണ്ടിൽ AstraZenica ഡോസുകൾ തമ്മിലുള്ള ഇടവേള 8 ആഴ്ചയാക്കി കുറയ്ക്കും

Updated on 12-06-2021 at 9:03 am

Share this news

കോവിഡ് പ്രതിരോധ വാക്‌സിനായ AstraZenica-യുടെ രണ്ട് ഡോസുകളും എടുക്കുന്നത് തമ്മിലുള്ള ഇടവേള തിങ്കളാഴ്ച മുതല്‍ കുറയ്ക്കുമെന്ന് HSE. National Immunisation Advisory Committee-യുടെ നിര്‍ദ്ദേശപ്രകാരം രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള എട്ട് ആഴ്ചയായി കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നടപടി 420,000 പേര്‍ക്ക് രണ്ടാം ഡോസ് നേരത്തെ ലഭിക്കാന്‍ സഹായകമാകുമെന്നാണ് കണക്കാക്കുന്നത്.

ഒരു ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിനായി 14 ആഴ്ചകള്‍ വരെ രാജ്യത്ത് ആളുകള്‍ കാത്തിരിക്കുന്നതായി നേരത്തെ HSE വ്യക്തമാക്കിയിരുന്നു. നേരത്തെ വിവിധ പ്രായപരിധിയിലുള്ളവര്‍ക്ക് 16, 12 ആഴ്ചകളായിരുന്ന ഇടവേള തിങ്കളാഴ്ച മുതല്‍ ഘട്ടം ഘട്ടമായി എട്ടാഴ്ചയാക്കി കുറയ്ക്കാനാണ് തീരുമാനം.

അതേസമയം വാക്‌സിന്‍ എടുക്കാന്‍ അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടും ഹാജരാകാത്തവര്‍ 4% ആണെന്ന് HSE തലവന്‍ Paul Reid കഴിഞ്ഞ ദിവസം പറഞ്ഞു. ഇവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്നും, അത് ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോയിന്റ്‌മെന്റ് മാറ്റി വയ്ക്കാന്‍ സാധിക്കുമെങ്കിലും അത് വിഷമകരമാണെന്ന് വാക്‌സിന്‍ വിതരണത്തിന് ചുക്കാന്‍ പിടിക്കുന്ന HSE ഉദ്യോഗസ്ഥന്‍ Damien McCallion-ഉം വ്യക്തമാക്കി.

HSE-ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം കാരണം കൃത്യമായ കണക്ക് പറയാന്‍ സാധിക്കില്ലെങ്കിലും GP-മാര്‍ വഴി 1.3 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് നല്‍കിയതായാണ് കരുതുന്നതെന്ന് HSE അറിയിച്ചു. ഈ മാസം അവസാനത്തോടെ കൂടുതല്‍ വാക്‌സിന്‍ ജാബുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

comments


 

Other news in this section