അയർലണ്ടിൽ pandemic payment ലഭിച്ചവർക്ക് ടാക്സ് കുടിശ്ശിക നിലനിൽക്കേ വീട് വാങ്ങാനായി help to buy scheme-ൽ അപേക്ഷിക്കുന്നതിന് തടസ്സമുണ്ടോ?

അയര്‍ലണ്ടില്‍ കോവിഡ് കാരണം PUP അടക്കമുള്ള നിരവധി സഹായധനങ്ങള്‍ ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതില്‍ നിന്നുമുള്ള ടാക്‌സ് തുക ഇപ്പോള്‍ ഈടാക്കില്ലെന്നും, പിന്നീട് അറിയിക്കുമെന്നും റവന്യൂ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം പലര്‍ക്കുമുള്ള സംശയമാണ് ഇത്തരത്തില്‍ ടാക്‌സ് കുടിശ്ശിക ഉള്ളപ്പോള്‍ വീട് വാങ്ങുന്നവര്‍ക്കുള്ള സര്‍ക്കാരിന്റെ പദ്ധതിയായ Help to buy scheme-ന് അപേക്ഷിക്കാന്‍ കഴിയുമോ എന്നത്. Rose Malayalam ഈ സംശയം ഉന്നയിച്ച് റവന്യൂ വകുപ്പിന് മെയില്‍ അയയ്ക്കുകയും, ഇക്കാര്യത്തില്‍ വകുപ്പ് അധികൃതര്‍ വ്യക്തത വരുത്തുകയും ചെയ്തു. Pandemic payments വകയില്‍ നിങ്ങള്‍ എന്തെങ്കിലും ടാക്‌സ് തുക റവന്യൂവിന് നല്‍കാനുണ്ടെങ്കിലും Help to buy scheme-ന് അപേക്ഷിക്കാന്‍ തടസമില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ ടാക്‌സ് തുക ഭാവിയില്‍ ക്രെഡിറ്റില്‍ അഡ്ജസ്റ്റ് ചെയ്ത് ഈടാക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥനായ J Sheehan അറിയിക്കുന്നു.

Share this news

Leave a Reply

%d bloggers like this: