Outdoor dining-ന് ഉപകാരപ്രദമാകുന്ന തരത്തില്‍ നഗരത്തില്‍ നാലിടത്ത് ബെഞ്ചുകളും മേശകളും സ്ഥാപിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. ‘A Seat for You’ എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ Dublin Castle മെയിന്‍ ഗേറ്റ്, Mansion House forecourt, Lower O’Connell Street, Capel Street എന്നീ സ്ഥലങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. Office of City Recovery-യിലും വരുംദിവസങ്ങളില്‍ outdoor dining സംവിധാനങ്ങള്‍ സ്ഥാപിക്കും.
മേശകള്‍ക്ക് മുകളില്‍ തണലേകാനായി കുടകള്‍ (parasols) ഉള്ള വിധത്തിലാണ് രൂപകല്‍പ്പന.
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 8 മണിവരെ പൊതുജനങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാം. ജൂണ്‍ 12 മുതല്‍ നാലാഴ്ചത്തേയ്ക്കാണ് ഈ താല്‍ക്കാലിക സംവിധാനം.