അയർലണ്ടിൽ 315 പേർക്ക് കൂടി കോവിഡ്; Delta വകഭേദം ആശങ്കയെത്തുടർന്ന് യു.കെയിൽ നിന്ന് വരുന്നവർ കൂടുതൽ ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വന്നേക്കും

അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം 315 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 62 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 22 പേര്‍ ICU-വിലാണ്.

അതേസമയം യു.കെയില്‍ നിന്നും വരുന്ന വാക്‌സിനേറ്റ് ചെയ്യാത്ത യാത്രക്കാര്‍ കൂടുതല്‍ ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നേക്കുമെന്ന് വിദേശകാര്യ മന്ത്രി Simon Coveney പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ Delta വകഭേദം യു.കെയില്‍ വ്യാപിക്കുന്നതായി കണ്ടതിനെത്തുടര്‍ന്നാണ് നടപടി. ഇത് കാരണം യു.കെയിലെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഇളവ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍. വ്യാപന നിരക്ക് കൂടിയ വൈറസ് വകഭേദമാണ് Delta. അയര്‍ലണ്ടില്‍ ഈ വകഭേദം തടയുന്നതിന് ആശ്യമായ നടപടികളെടുക്കുമെന്ന് Coveney വ്യക്തമാക്കി. നിലവില്‍ യു.കെയില്‍ നിന്ന് വരുന്നവര്‍ക്ക് വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനും, ഇവിടെയെത്തി അഞ്ച് ദിവസത്തിന് ശേഷം PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുകയും വേണമെന്നാണ് നിബന്ധന.

അതേസമയം Stobart Air സര്‍വീസ് നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് ഡബ്ലിന്‍-കെറി, ഡബ്ലിന്‍-ഡോണഗല്‍ റൂട്ടുകളില്‍ പ്രാദേശിക വിമാനങ്ങളില്ലാത്തതില്‍ ആശങ്കപ്പെടാനില്ലെന്നും, വേറെ വിമാനക്കമ്പനികളെ പകരം സര്‍വീസിനായി ഏര്‍പ്പാട് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നതായും Coveney വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: