സാമൂഹിക വിരുദ്ധ പ്രവർത്തനം; Howth Junction DART സ്റ്റേഷനിൽ ഒരാൾ അറസ്റ്റിൽ

DART ലൈനില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തിയയാളെ അറസ്റ്റ് ചെയ്ത് ഗാര്‍ഡ. കുറച്ചുകാലമായി DART-ലും സ്‌റ്റേഷനുകളിലും സംഭവിച്ച അക്രമസംഭവങ്ങളെത്തുടര്‍ന്ന് ഗാര്‍ഡയും, Irish Rail-ഉം പരിശോധന കര്‍ശനമാക്കിയിരുന്നു.

Howth Junction DART സ്‌റ്റേഷനില്‍ വച്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ കൈയില്‍ നിന്നും 2,000 യൂറോയോളം വിലവരുന്ന നിരോധിത മയക്കുമരുന്നും പിടിച്ചെടുത്തു. പ്രദേശത്തെ ഗാര്‍ഡയും, Irish Rail ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.

Share this news

Leave a Reply

%d bloggers like this: