പ്ലാസ്റ്റിക് കലർന്നിരിക്കാമെന്നു സംശയം; കുട്ടികളുടെ ഭക്ഷ്യോൽപ്പന്നം തിരികെ വിളിച്ച് Tesco

പ്ലാസ്റ്റിക് കലര്‍ന്നിരിക്കാമെന്ന സംശയത്തെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ജനകീയ ഭക്ഷ്യോല്‍പ്പന്നം തിരികെ വിളിച്ച് Tesco. Cottage Pie Mini Meal Adventures Baby Food എന്ന ഉല്‍പ്പന്നത്തിലാണ് Food Safety Authority of Ireland പ്ലാസ്റ്റിക് അംശം കണ്ടെത്തുകയും, തിരിച്ചെടുക്കാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങളുടെ 190 ഗ്രാം പാക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. 12/06/2022 ആണ് എക്‌സ്പയറി ഡേറ്റ്.

ഇത് സംബന്ധിച്ച നോട്ടീസ് സ്‌റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവ നേരത്തെ വാങ്ങിയിട്ടുള്ളവര്‍ ഉപയോഗിക്കാതെ നശിപ്പിക്കണം.

Share this news

Leave a Reply

%d bloggers like this: