ഇനിമുതൽ ഇന്ത്യയിൽ നിന്ന് അയർലണ്ടിലോട്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് നേരിട്ട് ജോലിക്ക് അപേക്ഷിക്കാം;നഴ്‌സിംഗ് ജോലിക്കാർക്ക് മുൻഗണന നൽകി തൊഴിൽ വകുപ്പ്

ഇനി മുതല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് അയര്‍ലണ്ടിലോട്ട് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി നേരിട്ട് ജോലിക്ക് അപേക്ഷിക്കാം. അയര്‍ലണ്ടിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റില്‍ കാതലായ മാറ്റം വരുത്തി തൊഴില്‍വകുപ്പ്. Healthcare assistants, social workers, occupational therapists, physiotherapists, speech and language therapists എന്നിവരെയാണ് പുതിയതായി employment പെര്‍മിറ്റില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. Critical Skills Employment Permit-ന് കീഴില്‍ Dieticians-നും അപേക്ഷിക്കാം. European Economic Area (EEA)-ക്ക് പുറത്തുള്ളവരെ കൂടുതലായി അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് നിയമ മാറ്റം.

പല മേഖലകളിലായി 16,000 തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് HSE ഉദേശിക്കുന്നത്. ഇന്ന് മുതല്‍ നിലവില്‍ വരുന്ന ഈ മാറ്റങ്ങള്‍ ആരോഗ്യ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഉപകാരപ്പെടുമെന്ന് മന്ത്രി ഡാമിയന്‍ ഇംഗ്ലിഷ് പറഞ്ഞു

Share this news

Leave a Reply

%d bloggers like this: