യൂറോ കപ്പിനെ വരവേൽക്കാൻ വിന്റേജ് ബിയർ കൂളറുമായി Aldi; വിലയറിയണ്ടേ?

അയര്‍ലണ്ടില്‍ യൂറോകപ്പ് 2020-നെ വരവേല്‍ക്കാന്‍ വിന്റേജ് ബിയര്‍ കൂളറുമായി (vintage beer cooler) Aldi. രാജ്യത്ത് വേനല്‍ക്കാലം ആരംഭിക്കുന്നതും, ഫുട്‌ബോള്‍ പ്രേമികള്‍ ബിയറുമായി യൂറോ കപ്പ് ആസ്വദിക്കുന്നതും മുന്നില്‍ക്കണ്ടാണ് Aldi-യുടെ നീക്കം.

ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് തള്ളിക്കൊണ്ടുപോകാനുള്ള ചക്രങ്ങളുമുള്ള ബിയര്‍ കൂളറിന്റെ കപ്പാസിറ്റി 76 ലിറ്ററാണ്. ചക്രങ്ങളില്‍ ലോക്കിങ് സംവിധാനവുമുണ്ട്. Powder-coated steel ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കൂളറില്‍ ആദ്യം കുറച്ച് ഐസും, ബിയറോ, മറ്റ് പാനീയമോ വയ്ക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ദിവസം മുഴുവന്‍ കൂളറിനകത്തിരുന്ന് ഇവ തണുക്കും. Adventuridge ആണ് കൂളറിന്റെ നിര്‍മ്മാതാക്കള്‍.

വിന്റേജ് റെഡ് നിറത്തിലാണ് ഇവ ലഭ്യമാകുക. രണ്ട് കംപാര്‍ട്ട്‌മെന്റുകളുള്ള കൂളറില്‍ ആല്‍ക്കഹോള്‍, നോണ്‍ ആല്‍ക്കഹോള്‍ പാനീയങ്ങള്‍ തരംതിരിച്ച് വയ്ക്കാം. Bottle opener, cap catch എന്നിവയും ഒപ്പമുണ്ട്. ഉറയുന്ന ഐസ് വെള്ളം പുറത്തേയ്ക്ക് പോകാനായി പുറകുവശത്ത് പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

99.99 യൂറോ വിലവരുന്ന ബിയര്‍ കൂളറുകള്‍ ജൂണ്‍ 20 മുതല്‍ Aldi സ്‌റ്റോറുകളില്‍ ലഭ്യമാകും.

Share this news

Leave a Reply

%d bloggers like this: