അയർലണ്ടിൽ Goldman Sachs-മായി ചേർന്ന് പ്രവർത്തിക്കുന്ന 3 വൾച്ചർ ഫണ്ടുകൾ 390 മില്യൺ വരുമാനം ലഭിച്ചിട്ടും ഒറ്റ പെന്നി പോലും ടാക്സ് അടച്ചില്ലെന്നു റിപ്പോർട്ട്

ഐറിഷ് കമ്പനിയായ Goldman Sachs-മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൂന്ന് ‘വള്‍ച്ചര്‍ ഫണ്ടുകള്‍’ തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന പ്രോപ്പര്‍ട്ടി ലോണുകള്‍ക്ക് മേല്‍ ചുമത്തിയ പിഴകളും മറ്റുമായി 2019-ല്‍ 390 യൂറോയോളം വരുമാനം ലഭിച്ചിട്ടും, ഒറ്റ പെന്നി പോലും കോര്‍പ്പറേഷന്‍ ടാക്‌സ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്.

Beltany Property Finance, Ennis Property Finance, Liffey Acquisitions എന്നീ കമ്പനികളുടെ ഉടമസ്ഥതയിലുള്ള Kenmare Property Finance എന്ന സ്ഥാപനം 2019 അവസാനത്തിലെ കണക്കനുസരിച്ച് 507.6 മില്യണ്‍ യൂറോ ലോണായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് കമ്പനികളും ഫയല്‍ ചെയ്ത അക്കൗണ്ട്‌സില്‍ നിന്നാണ് ഇക്കാര്യം വെളിവായത്. ഈ ലോണുകളുടെ ആകെ gross value 766 മില്യണ്‍ യൂറോയിലേറെയാണെന്നും കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു.

സാമ്പത്തികത്തകര്‍ച്ചയുടെ കാലത്ത് Lloyd’s Bank of Scotland (Ireland) അടക്കമുള്ള ബാങ്കുകളില്‍ നിന്നും തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന വായ്പകള്‍ ഈ കമ്പനികള്‍ ഏറ്റെടുത്തിരുന്നു. ഈയടുത്തകാലത്തായി ബെല്‍ജിയന്‍ ബാങ്കായ KBC-യില്‍ നിന്നും ഇത്തരം ഏറ്റെടുക്കലുകള്‍ നടന്നു. രാജ്യത്തെ പല പ്രമുഖ പ്രോപ്പര്‍ട്ടികളുടെയും ലോണുകള്‍ ഈ കമ്പനികളുടെ കീഴിലാണ്.

Goldman Sachs-മായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പണം കടം നല്‍കിയ വിവിധ സ്ഥാപനങ്ങള്‍ക്ക് പലിശയിനത്തില്‍ വലിയ തുക നല്‍കേണ്ടിവന്നതിനാല്‍, ബിസിനസില്‍ തങ്ങള്‍ക്ക് നഷ്ടം വന്നു എന്നാണ് ടാക്‌സ് അടയ്ക്കാത്തതിന് കാരണമായി കമ്പനികള്‍ പറയുന്നത്. Beltany-ക്ക് 2019-ല്‍ 12.1 മില്യണ്‍ യൂറോ നഷ്ടം വന്നെന്നാണ് പറയപ്പെടുന്നതെങ്കിലും ഇവര്‍ക്ക് ലോണുകള്‍ വഴി ലഭിച്ച പലിശ 70 മില്യണ്‍ യൂറോയോളമാണ്. അതുപോലെ 27.2 മില്യണ്‍ യൂറോ പലിശയിനത്തില്‍ ലഭിച്ച Liffey, 6.8 മില്യണ്‍ യൂറോയുടെ നഷ്ടം സംഭവിച്ചതായാണ് കാണിച്ചിരിക്കുന്നത്. 115.7 മില്യണ്‍ പലിശയിനത്തില്‍ ലഭിച്ച Ennis-ഉം 5.9 മില്യണ്‍ യൂറോ നഷ്ടം വന്നുവെന്ന് പറയുന്നു.

സാമ്പത്തികത്തര്‍ച്ചയ്ക്ക് ശേഷം 2014-ലാണ് ഈ കമ്പനികള്‍ സ്ഥാപിച്ചതെങ്കിലും 2019-ലും ഇവര്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന ലോണുകള്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം പുതിയ ലോണുകള്‍ക്കായി 130 മില്യണ്‍ യൂറോയാണ് Ennis ചെലവിട്ടത്. പിന്നാലെ Beltany, 22 മില്യണ്‍ യൂറോയും ഇത്തരത്തില്‍ ചെലവിട്ടു.

ഈ കമ്പനികള്‍ക്കൊന്നും കീഴില്‍ ഇവിടെ തൊഴിലാളികളില്ല. എല്ലാ വിധ സര്‍വീസുകളും outsourcing വഴിയാണ് നടത്തപ്പെടുന്നത്. തങ്ങളുടെ കീഴിലുള്ള ലോണ്‍ നല്‍കപ്പെട്ട പ്രോപ്പര്‍ട്ടികളിലൊന്നിനും തന്നെ കോവിഡ് പ്രതിസന്ധി കാരണം കാര്യമായ മൂല്യമില്ലെന്നും കമ്പനികള്‍ പറയുന്നു.

അതേസമയം 2014 മുതല്‍ ഇവര്‍ ഏറ്റെടുത്തിട്ടുള്ള പല പ്രോപ്പര്‍ട്ടികള്‍ക്കും വലിയ രീതിയില്‍ മൂല്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സങ്കീര്‍ണ്ണമായ തരത്തിലുള്ള കമ്പനികളുടെ ധനവിനിമയ സംവിധാനം വഴി സഹസ്ഥാപനങ്ങള്‍ക്ക് ഷെയറുകള്‍ നല്‍കേണ്ടതിനാല്‍ നഷ്ടം സംഭവിക്കുന്നുവെന്നാണ് കമ്പനികള്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: