പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇന്ത്യൻ നിർമ്മിത വാക്സിനായ കോവിഷീൽഡിന് EU-വിൽ നിരോധനമില്ലെന്ന് അംബാസഡർ

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് പ്രതിരോധ വാകിസിനായ കോവിഷീല്‍ഡിന് EU-വില്‍ നിരോധനമില്ലെന്ന് EU-വിന്റെ ഇന്ത്യ അംബാസഡര്‍ Ugo Asturo. EU-വിന്റെ ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുദ്ദേശിക്കുന്നത് EU മേഖലയ്ക്കകത്ത് നിയന്ത്രണങ്ങളില്ലാത്ത യാത്രയാണെന്നും, അല്ലാതെ EU-വിലേയ്ക്ക് വരാനും, യാത്ര ചെയ്യാനും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല എന്നും അദ്ദേഹം വ്യക്തമാക്കി. Oxford-AstraZeneca-യുടെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിന് European Medicines Agency (EMA) അംഗീകാരം നല്‍കിയിട്ടില്ലാത്തതിനാല്‍ ഈ വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രയാസമുണ്ടാകുമെന്നും, ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്നുമുള്ള ആശങ്കകളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് EU അംബാസഡര്‍ വിശദീകരണവുമായി എത്തിയത്.

ഒരാള്‍ വാക്‌സിന്‍ എടുത്തു, അല്ലെങ്കില്‍ കോവിഡ് മുക്തി നേടി എന്നി തെളിയിക്കുന്ന രേഖ മാത്രമാണ് ഈ സര്‍ട്ടിഫിക്കറ്റ്. വാക്‌സിനേറ്റ് ചെയ്യാത്തവര്‍ക്കും EU-വില്‍ യാത്ര ചെയ്യാമെന്നും, ടെസ്റ്റിങ്, ക്വാറന്റൈന്‍ എന്നിവ ആവശ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോവിഷീല്‍ഡിന് WHO അംഗീകാരം ഉള്ളതിനാല്‍ വൈകാതെ തന്നെ EMA അംഗീകാരവും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. EMA അംഗീകാരത്തിനായി ഉന്നതതലങ്ങളില്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അദാര്‍ പൂനാവാലയും നേരത്തെ വ്യക്തമാക്കിയിരുന്നു.

comments

Share this news

Leave a Reply

%d bloggers like this: