Friday, 24 September 2021

പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസ വാർത്ത; അയർലണ്ട് അടക്കം 15 EU രാജ്യങ്ങൾ കോവിഷീൽഡിന് അംഗീകാരം നൽകി

Updated on 19-07-2021 at 8:56 am

Share this news

പ്രവാസികള്‍ക്ക് ആശ്വാസമായി EU-വിലെ 15 രാജ്യങ്ങള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ AstraZeneca-യുടെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി. നേരത്തെ AstraZeneca-യ്ക്ക് European Medicines Agency (EMA) അംഗീകാരം നല്‍കിയിരുന്നെങ്കിലും കോവിഷീല്‍ഡിന് അംഗീകാരം ലഭിക്കാത്തത് പ്രവാസികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് European Union-ന്റെ കോവിഡ് ഗ്രീന്‍ പാസ് ലഭിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു. തുടര്‍ന്ന് EU രാജ്യങ്ങളോട് കോവിഷീല്‍ഡിന് അംഗീകാരം നല്‍കാനായി ഇന്ത്യ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും പ്രതികരിച്ചിരുന്നു.

തുടര്‍ന്ന് 15 EU രാജ്യങ്ങള്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയതായി WHO-യിലെ മുഖ്യഗവേഷകയായ സൗമ്യ സ്വാമിനാഥനാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇതില്‍ അയര്‍ലണ്ടും ഉള്‍പ്പെടുന്നു. ഇതോടെ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്ത യാത്രക്കാര്‍ക്കും ഈ രാജ്യങ്ങളില്‍ യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയ EU രാജ്യങ്ങളുടെ പട്ടിക ചുവടെ:

1. ഓസ്ട്രിയ

2. ബെല്‍ജിയം

3. ബള്‍ഗേറിയ

4. ഫിന്‍ലന്‍ഡ്

5. ജര്‍മ്മനി

6. ഗ്രീസ്

7. ഹംഗറി

8. ഐസ്ലണ്ട്

9. അയര്‍ലണ്ട്

10. ലാത്വിയ

11. നെതര്‍ലണ്ട്‌സ്

12. സ്ലൊവേനിയ

13. സ്‌പെയിന്‍

14. സ്വീഡന്‍

15. സ്വിറ്റ്‌സര്‍ലണ്ട്

ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡുമായി ചേര്‍ന്ന് നിര്‍മ്മിച്ച കോവിഷീല്‍ഡിന് അവിടെ നേരത്തെ തന്നെ അംഗീകാരമുണ്ട്.

comments


 

Other news in this section