സ്തനാർബുദം കണ്ടെത്താൻ ഇനിമുതൽ Artificial Intelligence; അയർലണ്ടിലെ ആശുപത്രികളിൽ നൂതന സംവിധാനം ഉടൻ പ്രവർത്തനമാരംഭിക്കും

സ്തനാര്‍ബ്ബുദ്ദം (breast cancer) കണ്ടെത്താന്‍ Artificial Intelligence Technology (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നൂതനമായ പരിശോധനാസംവിധാനം അയര്‍ലണ്ടില്‍. The Mia (Mammography Intelligent Assessment) എന്ന ഉപകരണമാണ്‌ Artificial Intelligence ഉപയോഗിച്ച് സ്ത്രീകളിലെ സ്തനാര്‍ബ്ബുദം വിശകലനം ചെയ്യാനായി രാജ്യത്തെ റേഡിയോളജിസ്റ്റുകള്‍ക്ക് ഇനിമുതല്‍ ഉപയോഗിക്കാന്‍ സാധിക്കുക.

മാമോഗ്രാം വഴി ലഭിക്കുന്ന ഇമേജുകള്‍ കൃത്യമായി പരിശോധിക്കുകയാണ് artificial intelligence ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന The Mia ചെയ്യുന്നത്. ഇത് രോഗനിര്‍ണ്ണയം കൂടുതല്‍ കൃത്യമാകാന്‍ റേഡിയോളജിസ്റ്റുകളെ സഹായിക്കും. യു.കെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Kheiron Medical Technologies ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി Hospital Services Limited (HSL) എന്ന കമ്പനിയാണ് The Mia വിതരണം ചെയ്യുന്നത്.

അയര്‍ലണ്ടില്‍ ഇതാദ്യമായാണ് artificial intelligence സ്തനാര്‍ബ്ബുദ രോഗനിര്‍ണ്ണയത്തിന് സഹായകമാകുന്ന സാങ്കേതികവിദ്യ എത്തുന്നത്. യു.കെയിലും, യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും The Mia ഉപയോഗിച്ചുള്ള രോഗനിര്‍ണ്ണയം ഏറെ കൃത്യതയുള്ളതാണ് പഠനഫലമെന്നും, രോഗികളെ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും ഇത് സഹായകമാകുമെന്നും സാങ്കേതികവിദഗ്ദ്ധര്‍ പറയുന്നു.

അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും 690 പേര്‍ സ്തനാര്‍ബ്ബുദം ബാധിച്ച് മരണപ്പെടുന്നുവെന്നാണ് കണക്ക്. ഓരോ വര്‍ഷവും 3,700 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്യുന്നു. രോഗം കൃത്യതയോടെ, നേരത്തെ തന്നെ കണ്ടുപിടിക്കപ്പെടുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായകമാകും.

Share this news

Leave a Reply

%d bloggers like this: