അയർലണ്ടിൽ മൊബൈലിൽ സംസാരിച്ച് വാഹനമോടിച്ചാൽ പിടിവീഴും; പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാൻ ഗാർഡ

അയർലണ്ടിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവരെ പിടികൂടാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഗാർഡ. ഡ്രൈവർമാർ ഫോണിൽ സംസാരിച്ചാണ് വാഹനം ഓടിക്കുന്നതെങ്കിൽ അത് സ്വയം മനസിലാക്കി ഫോട്ടോ എടുക്കുന്ന ക്യാമറകൾ റോഡുകളിൽ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് Garda National Roads Policing Bureau തലവനായ Michael Hennebry അറിയിച്ചു. അയർലണ്ടിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്ക് കാരണമാകുന്നത് ഡ്രൈവർ ഫോൺ ഉപയോഗിക്കുക, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, അമിത വേഗത എന്നിവയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈയൊരു സംവിധാനം വഴി ഡ്രൈവിംഗ് സമയത്തെ മൊബൈൽ ഉപയോഗത്തിന് തടയിടാൻ ഗാർഡ ശ്രമിക്കുന്നത്. അതേസമയം ഈ സംവിധാനം ഒരു സഹായം മാത്രം ആയിരിക്കുമെന്നും, ഡ്രൈവർമാർ ഇത്തരം ശീലങ്ങൾ ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും Hennebry കൂട്ടിച്ചേർത്തു.

ഇത്തരം കേസുകളിൽ ഗാർഡ നടപടിയെടുക്കാറുണ്ടെങ്കിലും മിക്കപ്പോഴും തെളിവ് ഹാജരാക്കാൻ സാധിക്കാത്തതിനാൽ പ്രതികൾക്ക് ശിക്ഷ ലഭിക്കാറില്ല. ഇതും പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാൻ പ്രചോദനമായി. എന്ന് മുതൽ സംവിധാനം നിലവിൽ വരും എന്ന കാര്യത്തിൽ അധികൃതർ വ്യക്തമായ മറുപടി തന്നിട്ടില്ല.

ഈയിടെ നടർത്തിയ സർവേയിൽ 10-ൽ ഒന്ന് ഡ്രൈവർമാരും വാഹനമോടിക്കുന്നതിനിടെ ഫോൺ വിളിക്കുക, മെസേജ് അയക്കുക, ആപ്പുകൾ ഉപയോഗിക്കുക എന്നിവ ചെയ്യാറുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. 2021-ലെ ആദ്യ 6 മാസങ്ങളിൽ മുൻ വർഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നവരുടെ എണ്ണം 13% വർദ്ധിക്കുകയും ചെയ്തിരുന്നു. 13,000 കേസുകളാണ് ഈ വർഷം ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.

എന്നിവിടങ്ങളിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാൻ 2019-ൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കുകയും അതുവഴി ഓളം നിയമലംഘകരെ കണ്ടെത്തുകയും ചെയ്തിരുന്നു. അവിടങ്ങളിൽ ഈ സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ.

Share this news

Leave a Reply

%d bloggers like this: