നിങ്ങൾ മോർട്ടഗേജ് റെഡി ആണോ?

അയർലണ്ടിൽ എത്തി കാലൊന്നുറപ്പിച്ച ശേഷം ഏതൊരു പ്രവാസിയുടെയും അടുത്ത സ്വപ്നം താമസിക്കാൻ സ്വന്തമായി ഒരു വീട് എന്നതാണ്. വര്ഷം തോറും കയറിപ്പോകുന്ന വാടക ആ സ്വപ്നത്തെ തീഷ്ണമാക്കുന്നു.

മാറിവരുന്ന മോർട്ടഗേജ് ലെൻഡിങ് റെഗുലേഷൻസ്  കാരണം ലോൺ ഒരു വലിയ കടമ്പ ആയി മാറുകയാണ് . താഴെ തന്നിരിക്കുന്ന ലിസ്റ്റിന് നേരെ ശരി എന്ന് രണ്ടു അപേക്ഷാർത്ഥികൾക്കും എഴുതാൻ കഴിയുകയാണെങ്കിൽ ഈ കടമ്പ ഒരു പക്ഷെ നിങ്ങള്ക്ക് എളുപ്പത്തിൽ കടക്കാൻ കഴിയും. വിവാഹിതരായ ഒരു ദമ്പതികളെ മുന്നിൽ കണ്ടാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഒരു മിനിറ്റ്  മോർട്ടഗേജ്  ചെക്ക് ലിസ്റ്റ്Applicant 1Applicant 2
പ്രൊബേഷൻ കാലാവധി കഴിഞ്ഞു
രണ്ടു പേർക്കും വർക്ക് വിസ അല്ലെങ്കിൽ സിറ്റിസൺഷിപ്.
ലോണുകൾ ഇല്ല അല്ലെങ്കിൽ മിനിമം മാത്രം
10 ശതമാനം സേവിങ്സ്  ഡെപ്പോസിറ്റിനായി  ഉണ്ട്.
ക്രിമിനൽ കേസുകൾ / ക്രെഡിറ്റ് ഡീഫോൾട് കോടതി വിധികൾ  ഇല്ല
ഹെൽപ് ടു ബയ്‌ അപ്പ്രൂവ്ഡ്  (പുതിയ പ്രോപ്പർട്ടി ആണെങ്കിൽ )
പാൻഡെമിക് (PUP )  പെയ്‌മെന്റ് കിട്ടുന്നില്ല
വാടകയ്ക്കും ചിലവുകൾക്കും ശേഷം ആവശ്യം മിച്ച വരുമാനം
വിസ, പാസ്പോര്ട്ട് മുതലായ രേഖകളിൽ മിനിമം ഒരു വര്ഷം കാലാവധി ബാക്കി

ഡബ്ലിൻ, കോർക്, കിൽഡെയർ, മീത്, ലിമെറിക്ക്, വാട്ടർഫോർഡ്, ലൗത് എന്നീ കൗണ്ടികളിൽ പ്രോപ്പർട്ടി വില ഗണ്യമായി വർധിച്ചിട്ടുണ്ട് .   പാർപ്പിടം എന്ന സ്വപ്നം യാഥാർത്ഥം ആക്കാൻ ഈയിടങ്ങളിൽ വീട് നോക്കുന്ന ആളുകൾക്ക് കൂടുതൽ വേതനവും കൂടുതൽ ഡെപ്പോസിറ്റും വേണ്ടി വരും. 2021 ക്വാർട്ടർ രണ്ടിലെ പഠനപ്രകാരം ആവറേജ് ഭവന വില ദേശീയമായി € 276,000 എന്ന തോതിലാണ്.


നിങ്ങളുടെ ലോൺ യോഗ്യത അറിയാനുള്ള കാൽക്കുലേറ്റർ എല്ലാ ബാങ്ക് / മോർട്ടഗേജ് പ്രൊവൈഡർ വെബ്സൈറ്റുകളിൽ ലഭ്യമാണ്. വ്യക്തിപരമായ അഥവാ ഇഷ്യൂ സ്പെസിഫിക് ആയി സംശയങ്ങൾ ഉന്നയിക്കാൻ ഫിനാൻഷ്യൽ ലൈഫ് എന്ന ധനകാര്യ സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്. ലേഖകന്റെ ഇമെയിൽ joseph@financiallife.ie.
ആദ്യമായി ഫാമിലി ഹോം വാങ്ങുന്ന ആളുകൾക്കായ് തന്ന നിർദേശങ്ങൾ ആണ് മുകളിൽ. കൊമേർഷ്യൽ പ്രോപ്പർട്ടി, സെക്കന്റ് ഹോം മുതലായ ലോണുകൾക്കു വേറെ കണ്ടിഷൻസ് ഉണ്ട്. അവയ്ക്കായി ബാങ്കുകളെ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും ഉചിതം. ഫിനാൻഷ്യൽ ലൈഫ് അഡ്വൈസർ ലാൻഡ്‌ലൈൻ  01 -5823525 

Share this news

Leave a Reply

%d bloggers like this: