ടോക്കിയോ ഒളിമ്പിക്സിൽ അയർലൻഡിന് നാലാം മെഡൽ; സെമിയിൽ കടന്ന വനിതാ ബോക്സിങ് താരം Kellie Harrington മെഡൽ ഉറപ്പിച്ചു

അയര്‍ലണ്ടിനായി ടോക്കിയോ ഒളിംപിക്‌സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ബോക്‌സിങ് താരം Kellie Harrington. ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ജീരിയയുടെ Imane Khelif-നെ പരാജയപ്പെടുത്തി സെമി കണ്ടതോടെ Kellie-ക്ക് കുറഞ്ഞത് വെങ്കലമെങ്കിലും ഉറപ്പായി. ഇതോടെ ഇത്തവണത്തെ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണ്ണമടക്കം അയര്‍ലണ്ടിന്റെ മെഡല്‍ നേട്ടം നാലായി.

വനിതകളുടെ ലൈറ്റ് വെയ്റ്റ് ബോക്‌സിങ് വിഭാഗത്തില്‍ ആധികാരിക വിജയത്തോടെയാണ് ഡബ്ലിന്‍കാരിയായ താരത്തിന്റെ സെമി പ്രവേശനം. 30-27, 29-28, 30-27, 30-27, 30-27 എന്ന സ്‌കോറിനാണ് 5 റൗണ്ട് നീണ്ട പോരാട്ടത്തില്‍ Kellie-യുടെ വിജയം.

തന്റെ ഈ നേട്ടം ഒരുപക്ഷേ ഭാഗ്യം കൊണ്ടായിരിക്കാം എന്നാണ് മത്സരശേഷം Kellie പ്രതികരിച്ചത്. ഡബ്ലിനിലെ തന്റെ കോച്ചായ Noel Burke, ടോക്കിയോയിലെ തന്റെ പരിശീലകര്‍, ടീം അംഗങ്ങള്‍ എന്നിവരാണ് ഇവിടെ വരെയെത്താന്‍ തന്നെ സഹായിച്ചതെന്നും 31-കാരിയായ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐറിഷ് സമയം വ്യാഴാഴ്ച വൈകിട്ട് 6.30-ന് നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ Sudaporn Seesondee ആണ് Kellie-യുടെ എതിരാളി. വിജയിച്ചാല്‍ വെള്ളിയോ, സ്വര്‍ണ്ണമോ നേടാനായി ഫൈനലിലേയ്ക്ക് മുന്നേറാം. ഇല്ലെങ്കില്‍ വെങ്കലവുമായാകും മടക്കം.

Share this news

Leave a Reply

%d bloggers like this: