Saturday, 25 September 2021

അയർലണ്ടിൽ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റിനായി പുതിയ പോർട്ടൽ; എളുപ്പത്തിൽ എങ്ങനെ അപേക്ഷിക്കാം?

Updated on 03-08-2021 at 9:32 am

Share this news

അയര്‍ലണ്ടിലുള്ള വാക്‌സിന്‍ എടുത്തവര്‍ക്കും, 6 മാസത്തിനിടെ കോവിഡ് മുക്തി നേടിയവര്‍ക്കും ഇനിമുതല്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനായി https://covidcertificateportal.gov.ie/ എന്ന സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍ വഴി എളുപ്പത്തിൽ അപേക്ഷിക്കാം. പുതുതായി നിലവില്‍ വന്ന വെബ്‌സൈറ്റ് വഴി ലഭിക്കുന്ന മറ്റ് സേവനങ്ങള്‍:

  • നിലവിലെ കോവിഡ് സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തല്‍ വരുത്തുക
  • കോവിഡ് സര്‍ട്ടിഫിക്കറ്റ് മെയില്‍ ചെയ്ത് നല്‍കാന്‍ ആവശ്യപ്പെടുക
  • സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷയുടെ പുരോഗതി പരിശോധിക്കുക
  • രോഗമുക്തി നേടി എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുക (Covid recovery certificate)

ആരോഗ്യവകുപ്പിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി കാലതാമസം നേരിടുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍ അധികൃതര്‍ ആരംഭിച്ചിട്ടുള്ളത്. വെബ്‌സൈറ്റ് വഴി ആര്‍ക്കും സ്വയം അപേക്ഷകള്‍ നല്‍കാം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ EU-വിലുടനീളം നിന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനും, അയര്‍ലണ്ടിലെ റസ്റ്ററന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ തെളിവായും ഉപയോഗിക്കാം.

comments


 

Other news in this section