അയർലണ്ടിൽ ഐശ്വര്യത്തിന്റെയും, സമ്പൽസമൃദ്ധിയുടെയും പൊന്നോണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ സദ്യയുമായി അളിയൻസ് കിച്ചണും, ഹോളി ഗ്രെയിലും; ഡബ്ലിനിൽ ഫ്രീ ഹോം ഡെലിവറി; ബുക്കിങ് ആരംഭിച്ചു

അയര്‍ലണ്ട് മലയാളികള്‍ക്കായി ഇത്തവണ മനംകവരുന്ന ഓണസദ്യയൊരുക്കാന്‍ ഹോളി ഗ്രെയില്‍ റസ്റ്ററന്റും, അളിയന്‍സ് കിച്ചണും. ഹോളി ഗ്രെയില്‍ ഉടമയും, കേരളീയപാചകത്തില്‍ വിദഗ്ദ്ധനുമായ ഷിജോ ഭാസ്‌കരന്‍, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ റസ്റ്ററന്റുകളിലെ ചീഫ് ഷെഫായി പ്രവര്‍ത്തിച്ച് പരിചയമുള്ള രഞ്ജിത് പുന്നൂസ് എന്നിവരാണ് സദ്യവട്ടത്തിന്റെ അണിയറക്കാര്‍.

കൊച്ചിയിലെ താജ് റസിഡന്‍സിലെ സൗത്ത് ഇന്ത്യന്‍ വിഭവങ്ങളുടെ തലവന്‍, 10 വര്‍ഷക്കാലം വെക്‌സ്‌ഫോര്‍ഡിലെ സ്‌പൈസ് ഇന്ത്യന്‍ റസ്റ്ററന്റിലെ ഹെഡ് ഷെഫ് എന്നി പദവികള്‍ വഹിച്ചിട്ടുണ്ട് ഷിജോ. ശേഷമാണ് ഹോളി ഗ്രെയില്‍ സ്ഥാപിക്കുന്നത്. Wexford Town, Enniscorthy, Ballindaggin എന്നിവിടങ്ങളിലായി ഷിജോയുടെ സഹോദരന്മാര്‍ ഉടമകളായിട്ടുള്ള വേറെ 3 ബ്രാഞ്ചുകളും ഹോളി ഗ്രെയിലിനുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള രഞ്ജിത് കഴിഞ്ഞ 18 വര്‍ഷമായി പാചകമേഖലയില്‍ രുചിയുടെ ചിരികള്‍ വിടര്‍ത്തുന്നു.

തൂശനിലയില്‍ വിളമ്പുന്ന ഊണിനൊപ്പം 20-ല്‍പരം കറികളാണ് ഓണത്തനിമയുമായി തയ്യാറാക്കപ്പെടുന്നത്. വറുത്തുപ്പേരി, ശര്‍ക്കര വരട്ടി, ഇഞ്ചിപ്പുളി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍, ബീട്രൂട്ട് പച്ചടി, പൈനാപ്പിള്‍ പച്ചടി, മധുക്കിച്ചടി, കാബേജ് തോരന്‍, എരിശ്ശേരി, നെയ്യ്, ഉപ്പ്, അവിയല്‍, പരിപ്പ്, സാമ്പാര്‍, ഏത്തയ്ക്ക് കാളന്‍, പാല്‍പ്പായസം, അടപ്രഥമന്‍, പപ്പടം എന്നിവ ചേര്‍ന്നുള്ള അസ്സല്‍ മലയാളിസദ്യ പ്രവാസജീവിതത്തിന് ഗ്രൃഹാതുരത്വത്തിന്റെ രുചിപകരും. അളിയന്‍സ് കിച്ചണാണ് സദ്യ വിതരണം ചെയ്യുന്നത്. സൗജന്യ ഹോം ഡെലിവറി എന്ന ആകര്‍ഷണവും ഇത്തവണയുണ്ട്.

തിരുവോണ നാളായ ഓഗസ്റ്റ് 21-ന് രാവിലെ 11.00 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ സദ്യ വീട്ടിലെത്തിച്ച് തരുന്നതാണ്. Dublin, Naas, Celbridge, Maynooth എന്നിവിടങ്ങളില്‍ ഡെലിവറിയുമുണ്ട്. ഓര്‍ഡറുകള്‍ ബുക്ക് ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 19.

രണ്ട് സദ്യയ്ക്ക് 40 യൂറോ, നാല് സദ്യ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഓഫര്‍ വിലയായ 75 യൂറോ എന്നിങ്ങനെയാണ് ആകര്‍ഷകമായ നിരക്ക്. അപ്പോള്‍ തനിമ നഷ്ടപ്പെടുത്താത്ത ഒരു ഓണാഘോഷത്തിനായി വിളിക്കുകയല്ലേ?

Contact:
Sijo Bhaskaran
Ranjith Punnoose
+353 89 211 3987
+353 89 250 5509
+353 89 247 3535
+353 89 985 7304

Share this news

Leave a Reply

%d bloggers like this: