അയർലണ്ടിൽ നിങ്ങൾ ഡിസ്പോസബിൾ കപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ വൈകാതെ നികുതി നൽകേണ്ടിവരും

അയര്‍ലണ്ടില്‍ ഡിസ്‌പോസബിള്‍ കോഫി കപ്പുകള്‍ക്ക് നികുതി (levy) ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. Circular Economy Bill 2021 വഴിയാണ് ഡിസ്‌പോസബിള്‍ കപ്പുകള്‍ക്കുള്ള നികുതിനിയമം നടപ്പിലാക്കുകയെന്ന് പരിസ്ഥിതി, കാലാവസ്ഥാ, കമ്മ്യൂണിക്കേഷന്‍ വകുപ്പ് സഹമന്ത്രി Ossian Smyth വ്യക്തമാക്കി. ബില്ലിന്റെ കരട് രൂപം കഴിഞ്ഞ മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ ‘കഴിയുന്നത്രയും വേഗം’ ബില്‍ നിയമമാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്തഘട്ടമായി ബില്ലില്‍ നികുതി സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡിസ്‌പോസബിള്‍ കപ്പുകള്‍ പോലുള്ള ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ വലിയരീതിയില്‍ മാലിന്യം സൃഷ്ടിക്കുന്നുവെന്നും, അത് ഒഴിവാക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി Smyth പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ Gerald Nash-ന്റെ ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം സര്‍ക്കാര്‍ പ്രാഥമികമായി ഒരു വരുമാന മാര്‍ഗ്ഗമായല്ല ഇത് നടപ്പിലാക്കുന്നതെന്നും, ഇവയുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ഇയര്‍ബഡ് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് സ്‌ട്രോ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഐറിഷ് സര്‍ക്കാര്‍ കഴിഞ്ഞ മാസം നിരോധനം കൊണ്ടുവന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: