അയർലണ്ട് തീരത്ത് വീണ്ടും വിരുന്നെത്തി അപൂർവ്വ ജീവിയായ ആർട്ടിക് വാൽറസ്; ഇത്തവണ പ്രത്യക്ഷപ്പെട്ടത് വെക്സ്ഫോർഡിൽ

അയര്‍ലണ്ടില്‍ വീണ്ടും വിരുന്നെത്തി അപൂര്‍വ്വജീവിയായ ആര്‍ട്ടിക് വാല്‍റസ്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ കെറിയുടെ തീരത്ത് പ്രത്യക്ഷപ്പെട്ട വാല്‍റസ് ഇത്തവണ എത്തിയത് വാട്ടര്‍ഫോര്‍ഡിലെ Clonea Strand-ന് സമീപമാണ്.

ആനയെപ്പോലെ കൊമ്പുകളുള്ളതിനാല്‍ ‘കടലിലെ ആന’ എന്നും വാല്‍റസ് അറിയപ്പെടാറുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ തീരപ്രദേശങ്ങളില്‍ ഇവ വല്ലപ്പോഴും വിരുന്നെത്താറുമുണ്ട്.

മാര്‍ച്ചില്‍ അയര്‍ലണ്ടില്‍ എത്തിയ വാല്‍റസ് പിന്നീട് വെയില്‍സ്, ഇംഗ്ലണ്ട്, ഫ്രാന്‍സ് തീരങ്ങളിലേയ്ക്ക് യാത്ര ചെയ്തിരുന്നതായി The Irish Whale and Dolphin Group പറയുന്നു.

DSCN5615

ഓഗസ്റ്റ് 2-നാണ് വാല്‍റസ് വീണ്ടും ഐറിഷ് തീരത്തെത്തിയത്. Clonea Strand-ല്‍ പകല്‍ 11.30-ഓടെ ഒരു ബോട്ടിന് സമീപത്തുകൂടെ നീന്തിനീങ്ങുന്ന വാല്‍റസിന്റെ ഫോട്ടോകളാണ് The Irish Whale and Dolphin Group (IWDG)-ന് ലഭിച്ചത്. ഇവിടെയെത്താനായി വാല്‍റസ് 2,000 കിലോമീറ്ററോളം കടല്‍മാര്‍ഗ്ഗം സഞ്ചരിച്ചതായാണ് കണക്കാക്കുന്നത്. നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമിക്കാനാകും ഇപ്പോള്‍ ഇത് ഐറിഷ് തീരത്ത് എത്തിയതെന്നാണ് കരുതുന്നതെന്നും IWDG പ്രവര്‍ത്തകര്‍ പറഞ്ഞു.

E7zgo8FXoAQJL8E

അതേസമയം ആര്‍ട്ടിക് പ്രദേശത്തേയ്ക്ക് തന്നെ തിരികെ പോകുന്നതാകും വാല്‍റസിന് നല്ലതെന്നും, വേനല്‍ക്കാലത്ത് ഐറിഷ് ജലാശയങ്ങളിലെ ചൂട് വാല്‍റസിനെ പോലുള്ള സസ്തനികള്‍ക്ക് താങ്ങാനാകില്ലെന്നും IWDG വ്യക്തമാക്കി. മീന്‍പിടിക്കാന്‍ പോകുന്നവരും മറ്റും വാല്‍റസിനെ ശല്യപ്പെടുത്തരുതെന്നും, യാത്രയ്ക്ക് സൗകര്യമൊരുക്കണമെന്നും IWDG പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: