സിനിമാ താരം ആന്റണി വർഗ്ഗീസ് വിവാഹിതനാകുന്നു; വധു അയർലണ്ട് മലയാളി അനീഷ പൗലോസ്

അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു. ഡബ്ലിനിലെ Crumlin Childen’s Hospital-ല്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന അനീഷ പൗലോസാണ് വധു. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലാണ്.

ഓഗസ്റ്റ് 7-ന് അങ്കമാലിയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ ആന്റണി അനീഷയ്ക്ക് താലി ചാര്‍ത്തും.

അതേസമയം അജഗജാന്തരം, ആരവം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്നിവയാണ് ആന്റണി വര്‍ഗീസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

Share this news

Leave a Reply

%d bloggers like this: