അഫ്‌ഗാനിൽ നിന്നും അഭയാർഥികളുടെ ആദ്യ സംഘം അയർലണ്ടിലെത്തി

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ തീവ്രവാദികള്‍ ഏറ്റെടുത്ത ശേഷം അഫ്ഗാനില്‍ നിന്നുമുള്ള ആദ്യ അഭയാര്‍ത്ഥി സംഘം തിങ്കളാഴ്ച വൈകിട്ട് അയര്‍ലണ്ടിലെത്തി. 10-ല്‍ താഴെ പേര്‍ എത്തിയതായാണ് ദി ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത്. നിലവില്‍ എത്തിയവര്‍ ഏറെയും European External Action Service-നായി ജോലി ചെയ്ത അഫ്ഗാന്‍ പൗരന്മാരാണെന്നാണ് വിവരം. ഫിനാന്‍സ്, ലോജിസ്റ്റിക്‌സ് ഉദ്യോഗസ്ഥര്‍ പ്രോഗ്രാം ഓഫിസര്‍, സെക്രട്ടറിമാര്‍, ഗാര്‍ഡുമാര്‍, ക്ലീനര്‍മാര്‍ എന്നിവരാണിവര്‍.

ഇവരെ Clonea in Co Waterford, Ballaghaderreen in Co Roscommon and Mosney in Co Meath എന്നിവിടങ്ങളിലെ Emergency Reception and Orientation Centres (EROC)-ലാകും പാര്‍പ്പിക്കുക.

അയര്‍ലണ്ടില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാനായി അയര്‍ലണ്ട് സൈനികസഹായത്തോടെ നയതന്ത്രഉദ്യോഗസ്ഥരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. Emergency Consular Assistance Team (ECAT)-നെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി എയര്‍പോര്‍ട്ടിലേയ്ക്ക് അയച്ചതായി ഐറിഷ് വിദേശകാര്യവകുപ്പ് അറിയിച്ചു. സംഘം അഫ്ഗാനില്‍ കുടങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. ഇതുവരെ 10 പൗരന്മാരെയാണ് അഫ്ഗാനില്‍ നിന്നും സുരക്ഷിതരായി തിരികെയെത്തിച്ചിട്ടുള്ളത്.

വിദേശകാര്യവകുപ്പ്, സുരക്ഷാഉദ്യോഗസ്ഥര്‍ എന്നിവരാണ് രക്ഷാദൗത്യത്തിനുള്ള സംഘത്തിലുള്ളത്. നിലവില്‍ 36-ഓളം ഐറിഷ് പൗരന്മാര്‍ തിരികെ വരാനാകാതെ അഫ്ഗാനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: