കിൽഡെയറിൽ നിന്നും കാണാതായ 45-കാരനെ കണ്ടെത്താൻ ഗാർഡയെ സഹായിക്കാമോ?

കൗണ്ടി കില്‍ഡെയറില്‍ നിന്നും കാണാതായ 45-കാരനെപ്പറ്റി എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ.

കില്‍ഡെയറിലെ ന്യൂബ്രിഡ്ജിലുള്ള വീട്ടില്‍ നിന്നും തിങ്കളാഴ്ച ഉച്ചയോടെയാണ് Tomasz Koczorowski എന്ന 45-കാരനെ കാണാതായത്.

5 അടി 4 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, കറുത്ത നിറമുള്ള തലമുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

വൈകിട്ട് 3 മണിയോടെ Athgarvan Road-ല്‍ നിന്നും കാണാതാകമ്പോള്‍ ഇദ്ദേഹം ധരിച്ചിരുന്നത് നീല നിറത്തിലുള്ള ഡെനിം ജീന്‍സും, കറുത്ത നൈക്കി ജംപറും, ഗ്രേ നിറത്തിലുള്ള ഷൂസുമായിരുന്നു. ഒരു നീല നിറത്തിലുള്ള ബാഗും ഒപ്പം കരുതിയിരുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക:
Newbridge Garda Station on 045 440 180
Garda Confidential Line on 1800 666 111
അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷന്‍.

Share this news

Leave a Reply

%d bloggers like this: