ലോകത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ബിഷപ്പ് ആയി അമേരിക്കയിലെ Rev. Megan Rohrer

ലോകത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പായി യുഎസിലെ Reverend Megan Rohrer. ശനിയാഴ്ച നടന്ന ചടങ്ങില്‍ Rohrer-നെ സാന്‍ഫ്രാന്‍സിസ്‌കോയിലെ Grace Cathedral-ലില്‍ ബിഷപ്പായി Evangelical Lutheran Church of America നിയമിച്ചതോടെയാണ് ചരിത്രത്തിലെ പുതിയൊരു അദ്ധ്യായത്തിന് തുടക്കമായിരിക്കുന്നത്. ഭിന്നലിംഗക്കാരായവരും സമൂഹത്തിന്റെ ഭാഗമാണെന്ന വലിയ സന്ദേശമാണ് സഭ ഇതിലൂടെ നല്‍കുന്നത്.

ചര്‍ച്ചിന്റെ 65 സഭകളിലൊന്നിനെ ഇനിമുതല്‍ നയിക്കുക റവ. Megan Rohrer ആയിരിക്കും.

നിലവിലെ ബിഷപ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ റവ. Megan Rohrer-നെ മേയ് മാസത്തില്‍ Sierra Pacific Synod-ലേയ്ക്ക് തെരഞ്ഞെടുത്തിരുന്നു. ആറ് വര്‍ഷത്തേയ്ക്കായിരുന്നു നിയമനം.

‘ചരിത്രപരമായ ഒരു കാര്യം നടന്നുകാണാനായി വടക്കന്‍ കരോലിനയിലെയും, നെവാഡയിലെയും വൈവിദ്ധ്യപൂര്‍ണ്ണമായ ലൂഥറന്‍സ് സമൂഹം പിന്തുണ നല്‍കിയതിന്റെ ഭാഗമായാണ് ഞാന്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നത്.’ ബിഷപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്ത്രീയെന്നോ പുരുഷനെന്നോ അറിയപ്പെടാന്‍ ആഗ്രഹമില്ലാത്ത റവ. Megan Rohrer, ‘They’ എന്ന് അഭിസംബോധന ചെയ്യപ്പെടാനാണ് ആഗ്രഹിക്കുന്നത്.

നേരത്തെ സാന്‍ഫ്രാന്‍സിസ്‌കോയിലെ Grace Lutheran Church-ല്‍ വൈദികസ്ഥാനത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇവര്‍. നഗരത്തിലെ പോലീസ് വകുപ്പിനായി chaplain coordinator ആയും, LGBTQ സമൂഹത്തിന്റെ ക്ഷേമത്തിനായും പ്രവര്‍ത്തിക്കുകയും ചെയ്തു.

സൗത്ത് ഡക്കോട്ടയിലെ Sioux Falls സ്വദേശിയായ ഇവര്‍, Augustana University-യിലെ മതപഠനത്തിന് ശേഷം കാലിഫോര്‍ണിയയിലെ Berkeley-ലുള്ള Pacific School of Religion-ല്‍ നിന്നും ഡോക്ടറല്‍ ഡിഗ്രിയും കരസ്ഥമാക്കി. വിവാഹജീവിതം നയിക്കുന്ന റവ. Megan Rohrer-ന് രണ്ട് മക്കളുമുണ്ട്.

പുരോഗമനപരമായ ആശയങ്ങള്‍ നടപ്പിലാക്കുന്ന Evangelical Lutheran സഭ, 2010-ല്‍ അംഗീകാരം നല്‍കിയ ഏഴ് LGBTQ വൈദികരിലൊരാളാണ് റവ. Megan Rohrer. ഒരേ ലിംഗത്തില്‍ പെട്ടവരുമായി കുടുംബജീവിതം നയിക്കുന്നവര്‍ക്ക് വൈദികപ്പട്ടം കൊടുക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. 3.3 മില്യണ്‍ വിശ്വാസികളുള്ള Evangelical Lutheran അമേരിക്കയിലെ ഏറ്റവും വലിയ സഭകളിലൊന്നുമാണ്.

Share this news

Leave a Reply

%d bloggers like this: