ഇതാ ഒരു ‘ഇന്റർനാഷണൽ ഫാമിലി’; അയർലൻഡ് മലയാളിക്ക് മിന്നുചാർത്തി ഐറിഷുകാരൻ; അനുജന്റെ ജീവിത സഖി ഹോങ്കോങ്ങുകാരി

അയര്‍ലന്‍ഡ് മലയാളിയായ പ്രിയങ്കയ്ക്ക് മിന്നുചാര്‍ത്തിയത് അയര്‍ലന്‍ഡ് സ്വദേശിയായ വിക്ടര്‍ പോമറോയ്‌. ഇതേദിവസം തന്നെ അനുജനായ പ്രണവിന്റെ കൈപിടിച്ചത് ഹോങ്കാങ്ങുകാരി ഖ്യാതി അറോറ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തൃശ്ശൂര്‍ എരുമപ്പെട്ടിയിലെ പനഞ്ചിക്കാട്ടില്‍ കുടുംബക്ഷേത്രം ഈ അപൂര്‍വ്വവിവാഹത്തിന് സാക്ഷിയായത്.

തോട്ടുപാലം പനഞ്ചിക്കാട്ടില്‍ വീട്ടില്‍ സുരേഷ്-മഞ്ജു ദമ്പതികളുടെ മക്കളാണ് പ്രിയങ്കയും, പ്രണവും.

അയര്‍ലന്‍ഡിലെ സ്വകാര്യസ്ഥാപനത്തില്‍ ഫ്രെയ്റ്റ് അനലിസ്റ്റായി ജോലി ചെയ്യുന്ന പ്രിയങ്കയുടെ വരന്‍ ഐറിഷുകാരനായ വിക്ടര്‍, ഇന്ത്യന്‍ സംസ്‌കാരത്തെ പ്രണയിച്ചതിനൊപ്പമാണ് ഇന്ത്യക്കാരിയുടെ ഹൃദയവും കവര്‍ന്നത്. ഇന്ത്യന്‍ ഭക്ഷണത്തിന്റെയും, ആചാരങ്ങളുടെയും ആരാധകന്‍ കൂടിയായ വിക്ടര്‍, മനം പോലെ മംഗല്യം എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിയാണ് പ്രിയങ്കയെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കുന്നത്.

അതേസമയം പ്രിയങ്കയുടെ അനുജന്‍ പ്രണവിന് വധു ഇന്ത്യന്‍ വംശജരും, ഹോങ്കോങ്ങില്‍ സ്ഥിരതാമസക്കാരുമായ ജ്യോതി-അശ്വിനി ദമ്പതികളുടെ മകള്‍ ഖ്യാതിയാണ്. ലണ്ടനിലെ പഠനകാലത്തായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ആര്‍ക്കിടെക്ചര്‍ ഗവേഷകനാണ് പ്രണവ്, ഖ്യാതി സൈക്കോളജസ്റ്റും.

അമ്പലത്തില്‍ വച്ച് നടന്ന താലികെട്ടിന് മുമ്പ് തലേദിവസം ഉത്തരേന്ത്യന്‍ ചടങ്ങുകളോടെയുള്ള ആഘോഷങ്ങള്‍ നടന്നിരുന്നു. ഇതോടെ തികച്ചും ‘ഇന്റര്‍നാഷണല്‍ ഫാമിലി’ ആയി മാറിയിരിക്കുകയാണ് പനഞ്ചിക്കാട്ടില്‍ കുടുംബം.

വാര്‍ത്ത കടപ്പാട്: മാതൃഭൂമി.

Share this news

Leave a Reply

%d bloggers like this: