അയർലൻഡിൽ ഇന്നുമുതൽ PUP തുക കുറയും; ലഭിക്കുക 50 യൂറോ കുറവിൽ

Pandemic Unemployment Payment-ൽ കുറവ് വരുത്തുന്ന നടപടിക്ക് ഇന്നുമുതൽ ആരംഭം. ഏറ്റവും വലിയ രണ്ടു തുകകളിൽ 50 യൂറോ വീതം കുറച്ചാണ് ഇന്നുമുതൽ PUP ലഭ്യമാകുക എന്ന് സാമൂഹികക്ഷേമ വകുപ്പ് വ്യക്തമാക്കി. അതായത് 350 യൂറോ ലഭിക്കുന്നവർക്ക് ഇന്ന് മുതൽ 300 യൂറോയും, 300 യൂറോ ലഭിക്കുന്നവർക്ക് 250 യൂറോയും ആണ് ലഭിക്കുക.

അതേസമയം നിലവിൽ 250 യൂറോ ലഭിക്കുന്നവർക്ക് 203 യൂറോ ലഭിക്കും. രാജ്യത്ത് തൊഴിലന്വേഷകർക്ക് നൽകിവരുന്ന ശരാശരി തുകയാണ് 203 യൂറോ.

PUP ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് തുകയിൽ കുറവ് വരുത്തുന്നത്. അടുത്ത രണ്ട ഘട്ടങ്ങളായി ഇത്തരത്തിൽ സഹായധനം കുറച്ച ശേഷം 2022 ആദ്യത്തോടെ പൂർണ്ണമായും PUP നിർത്തലാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുതിയ PUP അപേക്ഷകൾ സ്വീകരിക്കുന്നത് നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: