അയർലൻഡ് മലയാളി ഡെന്നി ജേക്കബ് നായകനായ മലയാള ഹ്രസ്വചിത്രം ‘ലൈവ്’ റിലീസ് ചെയ്തു

പതിനേഴ് വര്‍ഷമായി അയര്‍ലന്‍ഡിലെ പോര്‍ട്ട് ലീഷില്‍ സ്ഥിരതാമസക്കാരനായ അങ്കമാലി കറുകുറ്റി സ്വദേശി ഡെന്നി, നിര്‍മ്മാണം നിര്‍വ്വഹിച്ച്, മുഖ്യ വേഷം അവതരിപ്പിച്ച ഹ്രസ്വ ചിത്രം ‘ലൈവ്’ യൂട്യൂബില്‍ റിലീസ് ചെയ്തു. യുവജനോത്സവ നാടക വേദികളില്‍ അഭിനയ മികവ് പ്രകടിപ്പിച്ച ഡെന്നിയുടെ ആദ്യ ഹ്രസ്വചിത്രമാണ് ‘ലൈവ്.’

അഭിനയഭ്രമം കൂടെകൊണ്ടു നടക്കുന്ന ഡെന്നി, ഫിലിം ഫെസ്റ്റിവലിനും ആമസോണ്‍ റിലീസിംഗിനും ആയി ഒരുക്കുന്ന അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍. അഭിനയത്തിനു പുറമേ മികച്ച ഗോള്‍ഫ് കളിക്കാരന്‍ കൂടിയാണ് ഇദ്ദേഹം.

‘ലൈവ് ‘കണ്ട് അസ്വദിക്കാം:

Share this news

Leave a Reply

%d bloggers like this: