വടക്കൻ അയർലൻഡിലെ പത്രപ്രവർത്തക Lyra McKee -യെ വെടിവച്ചു കൊന്ന കേസിൽ രണ്ടു പേർക്കെതിരെ കുറ്റപത്രം

വടക്കന്‍ അയര്‍ലന്‍ഡിലെ പത്രപ്രവര്‍ത്തക Lyra McKee വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തി. 2019 ഏപ്രില്‍ 18-ന് ഡെറിയില്‍ വച്ചായിരുന്നു 29-കാരിയായ Lyra വെടിയേറ്റ് കൊല്ലപ്പെട്ടത്.

21, 33 പ്രായക്കാരായ രണ്ട് പേരെയാണ് പോലീസ് കേസില്‍ പ്രതികളാക്കിയിരിക്കുന്നത്. അനധികൃതമായി വെടിക്കോപ്പുകള്‍ കൈയില്‍ വയ്ക്കുക, ജീവഹാനി വരുത്താന്‍ തീരുമാനിക്കുക, കാലപത്തിന് ശ്രമിക്കുക, പെട്രോള്‍ ബോംബുകള്‍ കൈവശം വയ്ക്കുക, തീവയ്ക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുളളത്. 33-കാരന് മേല്‍ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്.

ഇവര്‍ക്ക് പുറമെ 20-കാരനായ മറ്റൊരാളെയും കേസില്‍ പ്രതിചേര്‍ക്കുകയും, കലാപശ്രമം, പെട്രോള്‍ ബോംബ് കൈവശം വയ്ക്കുക, ബോംബ് പ്രയോഗിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്.

പ്രതികളെല്ലാവരും തന്നെ ഇന്ന് രാവിലെ വീഡിയോ ലിങ്ക് വഴി ഡെറി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകുമെന്നാണ് കരുതുന്നത്. Police Service of Northern Ireland ആണ് ഇവരെ പിടികൂടിയത്. 19-കാരനായ മറ്റൊരാളെ നേരത്തെ പിടികൂടിയിരുന്നെങ്കിലും കൂടുതല്‍ അന്വേഷണം വേണ്ടതിനാല്‍ വിട്ടയച്ചിരിക്കുകയാണ്.

ഡെറിയിലെ Creggan പ്രദേശത്ത് കലാപം നടക്കുന്ന സമയം അവിടെ നില്‍ക്കുകയായിരുന്ന Lyra McKee-യ്ക്ക് തലയില്‍ വെടിയേല്‍ക്കുകയായിരുന്നു. Real Irish Republican Army-യുടെ പുതിയ വിഭാഗം പ്രവര്‍ത്തകര്‍ മനഃപ്പൂര്‍വ്വം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച Lyra അവിടെ വച്ച് മരിക്കുകയായിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്രോട്ടോക്കളിനെ എതിര്‍ക്കുന്നവരായിരുന്നു കലാപത്തിന് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: