ഇന്ത്യയിലെ പൊരുതുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധം

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ (സി പി ഐ എം യു കെ & അയർലൻഡ് ഘടകം) ഇന്ത്യയിലെ കർഷകസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. ഈ വരുന്ന ശനിയാഴ്ച, സെപ്റ്റംബർ 25 രാവിലെ 11 മണി മുതൽ 12 മണി വരെ ഇന്ത്യൻ എംബസ്സിയുടെ മുന്നിൽ ആയിരിക്കും പ്രതിഷേധം.

കാർഷികമേഖലയിൽ കോർപറേറ്റുകളുടെ ചൂഷണത്തിന് വഴിവെക്കുന്ന നിയമഭേദഗതികൾ കഴിഞ്ഞ വർഷം ഇന്ത്യൻ പാർലമെന്റ് പാസാക്കിയിരുന്നു. പുതിയ നിയമങ്ങൾ കോൺട്രാക്ട് ഫാർമിംഗ് അനുവദിക്കുകയും, ധാന്യങ്ങൾ ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങളെ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുക വഴി വലിയ തോതിലുള്ള പൂഴ്ത്തിവെപ്പിന് കോർപറേറ്റുകളെ സഹായിക്കുകയും ചെയ്യും എന്നതാണ് ലക്ഷക്കണക്കിന് വരുന്ന കർഷകരെ കഴിഞ്ഞ പത്തു മാസക്കാലമായി തീക്ഷ്ണമായ സമരത്തിലേക്ക് തള്ളിവിട്ടത്. നാളിതുവരെ 601 കർഷകരാണ് സമരത്തിന്റെ ഭാഗമായി രക്തസാക്ഷികളായത്.

കർഷക സമരത്തോട് അനുഭാവമുള്ള എല്ലാവരും രാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധത്തിൽ പങ്കെടുക്കണം എന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഭാരവാഹികൾ അറിയിച്ചു. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.

Share this news

Leave a Reply

%d bloggers like this: