ജനീവയിൽ വച്ച് നടന്ന WHO-യുടെ അന്താരാഷ്ട്ര കോൺഫറൻസിൽ Innovation Awards of Excellence നേടി അയർലൻഡ് മലയാളി ജിൻസി ജെറി

ജനീവയില്‍ നടന്ന International Conference on Prevention and Infection Control (ICPIC)-ല്‍ Innovation Awards of Excellence നേടി അയര്‍ലന്‍ഡ് മലയാളി ജിന്‍സി ജെറി. World Health Organization (WHO)-ന്റെ ആഭിമുഖ്യത്തില്‍ എല്ലാ രണ്ട് വര്‍ഷത്തിലുമൊരിക്കല്‍ നടത്തുന്ന കോണ്‍ഫറന്‍സില്‍, ആരോഗ്യരംഗത്തെ മികവിന് നല്‍കിവരുന്ന അവാര്‍ഡ് ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാണ്. 100-ലേറെ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സിലാണ് ജിന്‍സി അഭിമാനനേട്ടവുമായി ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്.

അവാര്‍ഡിനായി പ്രീ-ഫൈനല്‍ റൗണ്ടിലെത്തിയ 10 മത്സരാര്‍ത്ഥികളില്‍ നിന്നുമാണ് എട്ടംഗ ജൂറി ജിന്‍സി ജെറി അടക്കമുള്ള അഞ്ച് പേരെ ഫൈനലിലേയ്ക്ക് തെരഞ്ഞെടുത്തത്. യുഎസ്, ഹംഗറി, ഡെന്മാര്‍ക്കില്‍ നിന്നുമുള്ള രണ്ട് പേര്‍ എന്നിവരായിരുന്നു ജിന്‍സിക്കൊപ്പം ഫൈനലില്‍. ഇതില്‍ നിന്നും ജിന്‍സി ഒന്നാം സ്ഥാനത്തിന് അര്‍ഹയായി.

ഡബ്ലിനിലെ Mater Misericordiae University Hospital-ല്‍ Nursing in Infection Prevention and Control (IPC) അസിസ്റ്റന്റ് ഡയറക്ടറാണ് ജിന്‍സി. Infection Prevention Control Ireland-ന്റെ Research & Development Lead-ഉം, യു.കെയിലെ Professional Development Committee for Healthcare Infection Society അംഗവുമാണ് ഇവര്‍.

കോവിഡ് കാലത്ത് രോഗബാധ തടയുന്നതിനായി ആവിഷ്‌കരിച്ച പദ്ധതികളില്‍ മുഖ്യപങ്ക് വഹിച്ച ജിന്‍സി, Irish Health Care Awards-ന്റെ Hospital Manager of the Year 2020 നേടിയിട്ടുണ്ട്.

Robotic Process Automation (RPA), ആരോഗ്യരംഗത്തെ Artificial Intelligence (AI) സാങ്കേതികവിദ്യ എന്നിവയില്‍ അഗ്രഗണ്യയുമാണ് ജിന്‍സി. ജിന്‍സിയുടെ നേതൃത്വത്തില്‍ Prevention & Control Nurses (IPC)-നായി കോവിഡ് അടക്കമുള്ള രോഗങ്ങള്‍ക്കെതിരെ microbiology rapid analysis and interpretation വഴിയുള്ള പരീക്ഷണത്തില്‍ വലിയ രീതിയില്‍ രോഗപ്രതിരോധം സാധ്യമാക്കാന്‍ സാധിച്ചിരുന്നു. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ റോബോട്ടാണ് ജിന്‍സിയുടെ സംഘം വികസിപ്പിച്ചെടുത്തത്. തുടര്‍ന്ന് Centre of Excellence for Robotic Process Automation സ്ഥാപിച്ച HSE, ഇത് സംബന്ധിച്ചുള്ള വിശദമായ വീഡിയോ വെബ്‌സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്:
https://www.hse.ie/eng/about/who/healthbusinessservices/hbs-business-relationship-management/robotic-process-automation-rpa-centre-of-excellence-coe-.html

അയര്‍ലന്‍ഡില്‍ തന്നെ ഐടി എഞ്ചിനീയറായ ജെറി സെബ്യാസ്റ്റ്യനാണ് ജിന്‍സിയുടെ ഭര്‍ത്താവ്. ക്രിസ്, ഡാരന്‍, ഡാനിയേല്‍ എന്നിവര്‍ മക്കള്‍. തൊടുപുഴയിലെ അര്‍ത്തടത്തില്‍ കുടുംബത്തിലെ പരേതനായ എ.ടി ജേക്കബ്, ചിന്നമ്മ ജേക്കബ് ദമ്പതികളുടെ മകളാണ്.

വാഴക്കാപ്പാറ കുടുംബാംഗങ്ങളായ സെബാസ്റ്റ്യന്‍ വാഴക്കപ്പാറ, റോസമ്മ സെബാസ്റ്റിയന്‍ എന്നിവരുടെ മരുമകളുമാണ്.

Share this news

Leave a Reply

%d bloggers like this: