മുഴുവനായും വാക്സിൻ സ്വീകരിച്ചവർക്ക് നവംബർ മുതൽ പ്രവേശനം നൽകുമെന്ന് യുഎസ്; നിരോധനം നീക്കുന്നത് 18 മാസങ്ങൾക്ക് ശേഷം

അമേരിക്കയിലേയ്ക്കുള്ള യാത്രാനിരോധനം നവംബറോടെ പിന്‍വലിക്കുമെന്ന് വൈറ്റ് ഹൗസ്. മുഴുനായും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കോവിഡ് ബാധ കാരണം 2020 മാര്‍ച്ച് മുതല്‍ നിലവിലുള്ള നിരോധനം 18 മാസങ്ങള്‍ക്ക് ശേഷമാണ് യുഎസ് അധികൃതര്‍ പിന്‍വലിക്കുന്നത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്നീട് പ്രസിഡന്റായ ജോ ബൈഡനും മാസങ്ങളായി തുടരുകയായിരുന്നു.

യുഎസ് പൗരന്മാര്‍, അവരുടെ ബന്ധുക്കള്‍, ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അമേരിക്കയിലേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്. ഇതിനാല്‍ത്തന്നെ ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള ധാരാളം പേര്‍ യുഎസിലെത്താനായി മാസങ്ങളായി കാത്തിരിക്കുകയാണ്. നിയന്ത്രണത്തില്‍ ഇളവ് നല്‍കാനായി യു.കെ, ഇ.യു അധികൃതര്‍ യുഎസ് സര്‍ക്കാരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വാക്‌സിന്‍ എടുത്താലും യാത്രക്കാരുടെ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് പരിശോധിക്കുകയും, കോണ്ടാക്ട് ട്രേസിങ് നടത്തുകയും ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം ക്വാറന്റൈന്‍ വേണ്ടിവരില്ല.

Share this news

Leave a Reply

%d bloggers like this: