വിഷാദം, ഉത്കണ്ഠ എന്നിവ അനുഭവിക്കുന്നുവോ? സൗജന്യ ഓൺലൈൻ തെറാപ്പി സേവനം നല്കാൻ HSE

അയര്‍ലന്‍ഡിലുടനീളമുള്ളവര്‍ക്കായി ഉത്കണ്ഠ, വിഷാദം (anxiety, depression) എന്നിവയ്ക്കുള്ള സൗജന്യ ഓണ്‍ലൈന്‍ തെറാപ്പി ആരംഭിക്കാന്‍ തീരുമാനം. ഇത്തരത്തില്‍ നടത്തിയ പരീക്ഷണപദ്ധതി വിജയമായതിനെത്തുടര്‍ന്നാണ് രാജ്യമെങ്ങും സേവനം വ്യാപിപ്പിക്കാന്‍ HSE തീരുമാനമെടുത്തിരിക്കുന്നത്. പരീക്ഷണാര്‍ത്ഥം നടത്തിയ ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുത്ത 88% പേര്‍ക്കും ഉത്കണ്ഠയുണ്ടാകുന്നതിലും, വിഷാദത്തിലും കുറവ് വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. രണ്ട് മാസത്തോളമാണ് ഇത്തരം രോഗം ബാധിച്ചവര്‍ക്ക് ഓണ്‍ലൈനായി cognitive behaviour therapy (CBT) നടത്തിയത്.

GPs, primary care psychologists, the national counselling service, Jigsaw mental health charity എന്നിവരില്‍ ആരെങ്കിലും നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് സൗജന്യമായി തെറാപ്പി ലഭ്യമാകും. 8 മുതല്‍ 12 ആഴ്ച വരെ തെറാപ്പി സെഷനുകള്‍ നീളും. മാനസികരോഗമുള്ളവരെ സഹായിക്കുന്ന ഓണ്‍ലൈന്‍ സേവനദാതാക്കളായ SilverCloud ആണ് HSE-ക്ക് വേണ്ടിയുള്ള പദ്ധതി നടത്തിപ്പുകാര്‍. പദ്ധതിയുടെ ചെലവ് വഹിക്കുന്നത് HSE ആണ്.

രാജ്യത്ത് വിവിധ പ്രായത്തില്‍ ഉത്കണ്ഠയും, വിഷാദവും അനുഭവിക്കുന്നവര്‍ നിരവധിയാണ്. വേണ്ടസമയത്ത് കൃത്യമായ ചികിത്സ നടത്തിയാല്‍ ഇവ പൂര്‍ണ്ണമായും ഭേമാക്കാനും, ജീവിതത്തില്‍ സന്തോഷം തിരികെ കൊണ്ടുവരാനും സാധിക്കും. കോവിഡ് കാരണം പലര്‍ക്കും നേരിട്ട് ചികിത്സ തേടാന്‍ സാഹചര്യമില്ലാത്തതിനാലും, ചികിത്സ സൗജന്യമാണ് എന്നതിനാലും ഏറെപ്പേര്‍ക്ക് ഉപകാരപ്രദമാകും പദ്ധതി.

Share this news

Leave a Reply

%d bloggers like this: