ഗോള്‍വേയിലെ ശ്മശാനത്തില്‍ ഉണ്ടായ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും ഏഴ് പേര്‍ക്ക് പരിക്ക്. സംഘര്‍ഷത്തില്‍ കത്തിയുമായി എത്തിയ ഒരാളെ ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് Tuam-ലെ ഒരു ശ്മശാനത്തിലായിരുന്നു സംഭവം.
ഏകദേശം 30-ഓളം ഗാര്‍ഡ അംഗങ്ങള്‍ ചേര്‍ന്നാണ് സ്ഥിതി ശാന്തമാക്കിയത്. ഗാര്‍ഡയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കത്തിയുമായി എത്തിയ യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
സംഘര്‍ഷത്തില്‍ അഞ്ച് പുരുഷന്മാര്‍ക്കും, രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുള്ളതല്ല.
സംഭവവുമായി ബന്ധപ്പെട്ട് Juvenile Liaison Officer-നായി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ഗാര്‍ഡ അറിയിച്ചു.