മന്ത്രി Simon Harris-നും ഭാര്യയ്ക്കും ആൺകുഞ്ഞ് പിറന്നു

ഉന്നതവിദ്യാഭ്യാസ മന്ത്രി Simon Harris-നും ഭാര്യ Caoimhe-ക്കും ആണ്‍കുഞ്ഞ് ജനിച്ചു. ബുധനാഴ്ചയാണ് Caoimhe കുഞ്ഞിന് ജന്മം നല്‍കിയത്. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞാണ്. Saoirse എന്നാണ് Harris-ന്റെയും, Caoimhe-യുടെയും മൂത്ത മകളുടെ പേര്.

കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത Harris, മകന് Cillian എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുറിച്ചു.

ഏതാനും ആഴ്ചയ്‌ത്തേയ്ക്ക് താന്‍ പറ്റേണിറ്റി ലീവിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ Harris-നും മന്ത്രിക്കും ആശംസകള്‍ നേര്‍ന്നു.

Harris അവധിയെടുക്കുന്ന സാഹചര്യത്തില്‍ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ വകുപ്പ് ഏറ്റെടുക്കും.

ഈ വര്‍ഷമാദ്യം മറ്റൊരു മന്ത്രിയായ Helen McEntee ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതോടെ മന്ത്രിപദത്തിലിരിക്കേ കുഞ്ഞ് ജനിക്കുന്ന ആദ്യ മന്ത്രിയായി അവര്‍ മാറുകയും ചെയ്തു.

comments

Share this news

Leave a Reply

%d bloggers like this: