ആരാധകർക്ക് സന്തോഷ വാർത്ത; കോർക്കിനും, ലിമറിക്കിനും പുറമെ സംഗീത പരിപാടിയുമായി എഡ് ഷീരാൻ ഡബ്ലിനിലും; തീയതികളും ടിക്കറ്റ് വിലയും അറിയാം

ഇംഗ്ലിഷ് പോപ് സിങ്ങര്‍ എഡ് ഷീരാന്‍ അയര്‍ലന്‍ഡില്‍ മൂന്ന് ദിവസത്തെ സംഗീതപരിപാടിക്ക്. നേരത്തെ കോര്‍ക്ക്, ലിമറിക്ക് എന്നിവിടങ്ങളില്‍ രണ്ട് പരിപാടികളായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്തി ഡബ്ലിനില്‍ കൂടി ഷീരാന്‍ ജനമനസ്സുകളിലേയ്ക്ക് സംഗീതം പ്രവഹിപ്പിക്കും. ഇവയ്ക്ക് പുറമെ വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലും ഒരു ദിവസത്തെ പരിപാടി നടത്തുന്നുണ്ട്.

തന്റെ ‘Mathematics Tour’ എന്നറിയപ്പെടുന്ന വേള്‍ഡ് മ്യൂസിക് ടൂറിന്റെ ഭാഗമാണ് ഷീരാന്റെ അയര്‍ലന്‍ഡിലെ പരിപാടികള്‍. അടുത്ത ആല്‍ബമായ ‘= (Equals)’ ഒക്ടോബറില്‍ പുറത്തിറങ്ങിയ ഉടന്‍ ടൂര്‍ ആരംഭിക്കും.

അയര്‍ലന്‍ഡിലെ പരിപാടികളുടെ തീയതികള്‍ ചുവടെ:

Croke Park, Dublin – April 23, 2022
Páirc Uí Chaoimh, Co Cork – April 28, 2022
Thomond Park, Co Limerick – May 5, 2022

വടക്കന്‍ അയര്‍ലന്‍ഡ്:

Boucher Road Playing Fields, Co Antrim – May 12, 2022

കോര്‍ക്ക്, ലിമറിക്ക് എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് 81 യൂറോ ആണ് ടിക്കറ്റ് വില. സീറ്റുകള്‍ ആവശ്യമെങ്കില്‍ 91 യൂറോ. സര്‍വീസ് ചാര്‍ജ്ജായി 7.15 യൂറോ ഓരോ ടിക്കറ്റിനും അധികം നല്‍കേണ്ടിവരും. തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അംഗീകൃതകേന്ദ്രങ്ങളില്‍ നിന്നുമാത്രം ടിക്കറ്റ് വാങ്ങണമെന്ന് സംഘാടകര്‍ അറിയിച്ചു.

comments

Share this news

Leave a Reply

%d bloggers like this: