അയർലൻഡിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നുവോ? സെപ്റ്റംബർ 29, 30 തീയതികളിൽ 330 വീടുകളുടെ ഓൺലൈൻ ലേലം നടക്കുന്നു; ശരാശരി വില 295,000 യൂറോ

അയര്‍ലന്‍ഡില്‍ ഒരു വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത – പ്രശസ്ത പ്രോപ്പര്‍ട്ടി കമ്പനിയായ BidX1 രാജ്യമെമ്പാടുമുള്ള 330 പാര്‍പ്പിടങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്നു. സെപ്റ്റംബര്‍ 29, 30 തീയതികളിലായി ഓണ്‍ലൈന്‍ വഴിയാണ് ലേലം നടക്കുക.

ഡബ്ലിന്‍, കോര്‍ക്ക് അടക്കമുള്ള 26 കൗണ്ടികളിലും പാര്‍പ്പിടങ്ങള്‍ ലഭ്യമാണെന്നും, ഫാമിലി വീടുകളും ലേലത്തിനുണ്ടെന്നും കമ്പനി അറിയിച്ചു. ആകെ ലേലം ചെയ്യുന്ന 64% പാര്‍പ്പിടങ്ങളും വീടുകളാണ്. ഇതില്‍ത്തന്നെ 130 എണ്ണത്തില്‍ നിലവില്‍ ആള്‍ത്താമസമില്ലാത്തതിനാല്‍ ഉടന്‍ തന്നെ താമസം മാറാം.

ഡബ്ലിനില്‍ മാത്രം 88 പാര്‍പ്പിടങ്ങളാണ് ലേലത്തിനുണ്ടാകുക. ശരാശരി 295,000 യൂറോയ്ക്ക് വീടുകള്‍ ലഭിക്കുമെന്നും കമ്പനി വെബ്‌സൈറ്റില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും, ലേലത്തില്‍ പങ്കെടുക്കാനും: https://bidx1.com/en/ireland

Share this news

Leave a Reply

%d bloggers like this: