പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന ലോകത്തെ മികച്ച 100 യൂണിവേഴ്സിറ്റികളിൽ രണ്ടെണ്ണം അയർലൻഡിൽ

പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാഹചര്യമൊരുക്കുന്നതില്‍ ലോകത്തെ ഏറ്റവും മികച്ച 100 യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ അയര്‍ലന്‍ഡിലെ University College Dublin (UCD), Trinity College Dublin എന്നിവയും. Graduate Employability Rankings, ഉന്നതവിദ്യാഭ്യാസ വിശകലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനിയായ QS എന്നിവ ചേര്‍ന്നാണ് യൂണിവേഴ്‌സിറ്റികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയില്‍ 87-ആം സ്ഥാനത്താണ് UCD (100-ല്‍ 61.1 പോയിന്റ്). Trinity College 91-ആം സ്ഥാനം നേടി (60.1 പോയിന്റ്). മുമ്പ് 92-ആം സ്ഥാനത്തായിരുന്നു Trinity College. എന്നാല്‍ മുമ്പ് 78-ആം സ്ഥാനത്തായിരുന്ന UCD-ക്ക് 10 സ്ഥാനങ്ങള്‍ പിന്നോട്ട് വരേണ്ടിവന്നു.

QS-ന്റെ 550 യൂണിവേഴ്‌സിറ്റികളുടെ വിപുലമായ പട്ടികയില്‍ ആറ് ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ നാല് യൂണിവേഴ്‌സിറ്റികള്‍ മുന്‍ റാങ്കിങ്ങിനെക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുമുണ്ട്. Dublin City University, University of Limerick എന്നിവ ആദ്യ 200-ല്‍ എത്തി.

University College Cork 201, The National University of Ireland at Galway 301 എന്നീ സ്ഥാനങ്ങളിലാണ്.

ഇന്ത്യയിലെ സര്‍വ്വകലാശാലകളായ Indian Institute of Technology Bombay (IITB), Indian Institute of Technology Delhi (IITD) എന്നിവ ആദ്യ 140-ല്‍ ഇടംപിടിച്ചിട്ടുണ്ട്.

തൊഴില്‍സാഹചര്യം, ഇന്റേണ്‍ഷിപ്പ്, ജീവനക്കാരുടെ ക്യാംപസിലെ സാന്നിദ്ധ്യം എന്നിങ്ങനെ ഒരുപിടി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്.

പട്ടികയില്‍ യുഎസിലെ Massachusetts Institute of Technology (MIT), Stanford University, University of California, Los Angeles (UCLA) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

Share this news

Leave a Reply

%d bloggers like this: