ഐറിഷ് ദ്വീപിലെ ആദ്യ Menopause Cafe-യ്ക്ക് ബെൽഫാസ്റ്റിൽ ആരംഭം

ഐറിഷ് ദ്വീപിലെ ആദ്യ ‘Menopause Cafe’യ്ക്ക് വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ ആരംഭം. ആര്‍ത്തവവിരാമത്തെപ്പറ്റിയും, അതിന് ശേഷമുള്ള ശാരീരികവും, മാനസികവുമായ ആരോഗ്യത്തെപ്പറ്റിയുമെല്ലാമുള്ള തുറന്ന ചര്‍ച്ചകള്‍ക്കുള്ള ഇടമായാണ് രണ്ട് നഴ്‌സുമാരുടെ നേതൃത്വത്തിലുള്ള Menopause Cafe പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കഫേയില്‍ പ്രത്യേകമായി ഇടം സജ്ജീകരിച്ച് നടത്തപ്പെട്ട പരിപാടിയില്‍ ആര്‍ത്തവവിരമാത്തെപ്പറ്റിയുള്ള വിശദമായ അറിവുകള്‍ പങ്കുവയ്ക്കപ്പെട്ടു.

ബെല്‍ഫാസ്റ്റിലെ Ormeau Road-ലുള്ള First Avenue Coffee Company-ലാണ് Menopause Cafe-യുടെ ആദ്യ പരിപാടി നടന്നത്. ഒരു കപ്പ് കോഫിക്കൊപ്പം കേക്കിന്റെ രുചി നുകര്‍ന്നുകൊണ്ട് ആര്‍ത്തവവിരാമത്തെപ്പറ്റിയുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നപ്പോള്‍ അത് പുതുജീവന്‍ നല്‍കിയത് ഒരുപിടിപ്പേര്‍ക്കാണ്. പല സ്ത്രീള്‍ക്കും ആര്‍ത്തവവിരാമത്തോടെ ജീവിതം ഇരുളടഞ്ഞതായി തോന്നുകയും, ജീവിതത്തിലെ വസന്തകാലം അവസാനിച്ചതായി അനുഭവപ്പെടുകയും ചെയ്യുന്നത് സാധാരണമാണ്. പക്ഷേ menopause എന്നാല്‍ സ്വാഭാവികമായ ഒരു ശരാരീരിക പ്രക്രിയ മാത്രമാണെന്നും, ലൈംഗികത അടക്കമുള്ള ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുടര്‍ന്നും ആസ്വദിക്കാന്‍ സാധ്യമാണെന്നുമുള്ള അറിവ് പകര്‍ന്നുനല്‍കുകയാണ് Menopause Cafe ചെയ്യുന്നത്. എല്ലാ പ്രായക്കാരായ സ്ത്രീകളെയും ഇവിടെ സ്വാഗതം ചെയ്യുന്നു.

Menopause Café is the first of its kind in Belfast.

2017-ല്‍ സ്‌കോട്‌ലന്‍ഡ് സ്വദേശിയായ Rachel Weiss-നാണ് ഇത്തരമൊരു ആശയം ആദ്യമായി തോന്നുന്നത്. BBC സീരീസായ Menopause and Me, മറ്റൊരു പരിപാടിയായ ‘Death Café’ എന്നിവയും പ്രചോദനമായി. തുടര്‍ന്ന് സുഹൃത്തുക്കളും, നഴ്‌സുമാരുമായ Gail Jack, Lorna Fotheringham എന്നിവരുമായിച്ചേര്‍ന്ന് Weiss പരീക്ഷണാര്‍ത്ഥം സ്‌കോട്‌ലന്‍ഡിലെ ഒരു കഫേയില്‍ പരിപാടി സംഘടിപ്പിച്ചു. ആദ്യ പരിപാടിയില്‍ തന്നെ 30 സ്ത്രീകള്‍ എത്തിയതോടെ സംരംഭം വിജയമായി.

Gail Jack, Lorna Fotheringham എന്നിവരാണ് ബെല്‍ഫാസ്റ്റിലെ Menopause Cafe പരിപാടിക്ക് പിന്നില്‍. ഈസ്റ്റ് ബെല്‍ഫാറ്റിലെ Holywood Arches Health Centre-ല്‍ നഴ്‌സുമാരാണ് ഇരുവരും. ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകള്‍ക്ക് വലിയ സഹായമായി കഫേ മാറുന്നുവെന്ന് സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം അനുഭവങ്ങള്‍ കൂടിയാണ് ഇവരെ കഫേ ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. ഭാവിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് Menopause Cafe വ്യാപിപ്പിക്കാനും ഇവര്‍ പദ്ധതിയിടുന്നു.

കഫേകളിലെ, വീടുകളിലോ, ചെറിയ കോഫി ഷോപ്പുകളിലെ എവിടെ വേണമെങ്കിലും Menopause Cafe പരിപാടികള്‍ നടത്താവുന്നതാണെന്ന് സംഘാടകര്‍ പറയുന്നു. ആരോഗ്യകരമായ തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകുക എന്നത് മാത്രമാണ് ലക്ഷ്യം. ചര്‍ച്ചയില്‍ പുരുഷന്മാരും പങ്കെടുക്കണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു.

Share this news

Leave a Reply

%d bloggers like this: