ഐറിഷ് ഫുട്ബോൾ താരത്തെ വംശീയമായി അധിക്ഷേപിച്ച കൗമാരക്കാരൻ പിടിയിൽ

ഐറിഷ് ഫുട്‌ബോള്‍ താരം Tyreik Wright-നെ വംശീയമായി അധിക്ഷേപിച്ച കേസില്‍ ഇംഗ്ലണ്ടുകാരനായ കൗമാരക്കാരനെ കോടതിയില്‍ ഹാജരാക്കും. കോര്‍ക്ക് സിറ്റിയിലെ Overns സ്വദേശിയായ Wright, പ്രീമിയര്‍ ലീഗ് ക്ലബ്ബായ Aston Villa-യുടെ താരമാണ്. അയര്‍ലന്‍ഡിന്റെ നിലവിലെ അണ്ടര്‍-21 ടീം അംഗം കൂടിയാണ് ഇദ്ദേഹം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 20-കാരനായ Tyreik Wright-ന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേയ്ക്ക് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മെസേജുകള്‍ ലഭിച്ചത്. ഈ സമയം ലീഗ് ടു ക്ലബ്ബായ Walsall-ന് വേണ്ടിയായിരുന്നു ഇദ്ദേഹം കളിച്ചുകൊണ്ടിരുന്നത്. തുടര്‍ന്ന് ഈ മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ Wright സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

സംഭവം വിവാദമായതോടെ യു.കെയിലെ ഫുട്‌ബോള്‍ രംഗത്തെ വിദ്വേഷകുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ചുമതല നല്‍കിയ ആദ്യ അന്വേഷണോദ്യോഗസ്ഥനായ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ Stuart Ward അന്വേഷണമാരംഭിക്കുകയും, 17-കാരനായ പ്രതിയെ പിടികൂടുകയും ചെയ്തു (പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ സാധ്യമല്ല). ഇയാളെ ഒക്ടോബര്‍ 7-ന് Birmingham Magistrates കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Communications Act 2003-ലെ സെക്ഷന്‍ 127 ആണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: