അയർലൻഡിൽ ഒരു വർഷത്തിനിടെ വീടുകൾക്കുണ്ടായ വിലവർദ്ധന 24,000 യൂറോ; Help-to-buy സ്‌കീം തുടരുമെന്ന് വരദ്കർ

അയര്‍ലന്‍ഡില്‍ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കിയ help-to-buy പദ്ധതി കാലയളവ് നീട്ടുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. ഈ വര്‍ഷം അവസാനത്തോടെ നിലവിലെ സ്‌കീം കാലഹരണപ്പെടാനിരിക്കുകയാണ്. അതേസമയം രാജ്യത്തെ ഭവനവില ഒരു വര്‍ഷത്തിനിടെ 9% ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലണ് വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആശാവഹമായ കാര്യം വരദ്കര്‍ പങ്കുവച്ചിരിക്കുന്നത്.

രാജ്യത്ത് ഭവനവില വര്‍ദ്ധിച്ചത് പ്രത്യേകിച്ച് ആദ്യമായി വീട് വാങ്ങുന്നവരെയും, (കുട്ടികള്‍ വളര്‍ന്നതിനാലും, കുടുംബത്തില്‍ അംഗങ്ങള്‍ വര്‍ദ്ധിച്ചതിനാലും) കൂടുതല്‍ വലിയ വീട്ടിലേയ്ക്ക് താസം മാറ്റാനാഗ്രഹിക്കുന്നരെയും വലിയ രീതിയില്‍ ബാധിക്കുമെന്ന് വരദ്കര്‍ പറഞ്ഞു. കുറച്ചുകാലത്തേയ്ക്ക് കൂടി help-to-buy സ്‌കീം തുടരുമെന്നും, അത് സംബന്ധിച്ച് വരുന്ന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക്/ വീട് പണികഴിപ്പിക്കുന്നവര്‍ക്ക് വീടിന്റെ വിലയില്‍ 30,000 യൂറോ അല്ലെങ്കില്‍ 10% വരെ ഇളവ് നല്‍കുന്ന തരത്തിലാണ് help-to-buy സ്‌കീം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അടച്ച income tax, deposit interest retention tax (Dirt) എന്നിവയില്‍ നിന്നുമാണ് ഇളവ് നല്‍കുക.

പലരും ഇതിനെ ഭവനവില വര്‍ദ്ധനയ്ക്കുള്ള കാരണമായി പറയുന്നുവെങ്കിലും, പദ്ധതി പ്രകാരം ടാക്‌സ് ഇളവ് ലഭിക്കുന്നവര്‍ക്ക് അത് നിക്ഷേപമാക്കി മാറ്റാന്‍ സാധിക്കുന്നതായി വരദ്കര്‍ പറഞ്ഞു. പദ്ധതി വഴി 20,000-ലേറെ പേര്‍ക്ക് സഹായം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ശരാശരി ഭവനവില വര്‍ദ്ധിച്ചത് 24,000 യൂറോ ആണ്. നഗരപരിധിക്ക് പുറത്താണ് വലിയ രീതിയില്‍ വില വര്‍ദ്ധിച്ചിരിക്കുന്നതെന്ന് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: