ഇന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി; വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളെ മഹത്വവൽക്കരിക്കുന്ന കാലത്ത് പ്രസക്തിയേറുന്ന ഗാന്ധിചിന്തകൾ

ഒക്ടോബര്‍ 2- സ്വാതന്ത്ര്യത്തെക്കാള്‍ മഹത്തരം ഒന്നുമില്ലെന്ന് നമ്മെ പഠിപ്പിച്ച മഹാത്മജിയുടെ 152-ആം ജന്മദിനം ഇന്ന്.

1948 ജനുവരി 30-ന് നാഥുറാം വിനായക് ഗോഡ്‌സെ ഉതിര്‍ത്ത വെടിയുണ്ടയില്‍ ജീവന്‍ പൊലിഞ്ഞ ഗാന്ധിജി മുന്നോട്ട് വച്ച ആശയങ്ങളും, ദര്‍ശനങ്ങളും ഇന്നും ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളില്‍ പ്രസക്തിയോടെ നിലകൊള്ളുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വമിപ്പിച്ച വ്യക്തിത്വങ്ങളെ മഹത്വവല്‍ക്കരിച്ച്, ദേശത്തിന്റെ ചരിത്രം പോലും വളച്ചൊടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്ന ഇക്കാലത്ത് ഗാന്ധിയെ ഓര്‍ക്കുക എന്നത് പോലും ആഴമേറിയ പ്രതിരോധമാകുന്നു. എല്ലാ വായനക്കാര്‍ക്കും ‘റോസ് മലയാള’ത്തിന്റെ ഗാന്ധിജയന്തി ദിനാശംസകള്‍.

Gandhi Jayanti 2020: Wishes, Messages, Quotes, Facebook and WhatsApp  Status, Images, Photos | Books News – India TV

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി

ജനനം: ഒക്‌ടോബര്‍ 2, 1869

മരണം: ജനുവരി 30, 1948

മഹാത്മാഗാന്ധിക്കൊപ്പം മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കോടിക്കണക്കിന് പേരെക്കൂടി ഈ ദിനം ഓര്‍ക്കാം.

Share this news

Leave a Reply

%d bloggers like this: