ആരോഗ്യസേവന രംഗത്ത് 300 ജോലി ഒഴിവുകളുമായി Nua Healthcare; സേവനസന്നദ്ധരായ ആർക്കും അപേക്ഷിക്കാം; നിയമനം അയർലൻഡിലുടനീളം

അയര്‍ലന്‍ഡിലെ വിവിധ കൗണ്ടികളിലായി 300 പേര്‍ക്ക് ജോലി നല്‍കാന്‍ ആരോഗ്യസേവനദാതാക്കളായ Nua Healthcare. മാനസികമായും, ബൗദ്ധികമായും വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പരിചരണം നല്‍കിവരുന്ന സ്വകാര്യ കമ്പനിയാണ് Nua. നിലവില്‍ 1,800-ലേറz പേര്‍ കമ്പനിക്കായി രാജ്യമെമ്പാടും ജോലി ചെയ്യുന്നുണ്ട്.

മുമ്പ് ചെയ്തിരുന്ന ജോലി നഷ്ടപ്പെട്ട് Pandemic Unemployment Payment (PUP) മൂലം അതിജീവനം നയിക്കുന്നവര്‍ക്ക് ജോലിയില്‍ മുന്‍ഗണന നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ‘Educate to Employ’ പദ്ധതി പ്രകാരമാണ് നിലവിലെ റിക്രൂട്ട്‌മെന്റ് എന്നും അധികൃതര്‍ വ്യക്തമാക്കി.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേഖലയിലെ സേവനങ്ങള്‍ സംബന്ധിച്ച് ട്രെയിനിങ്ങും, പഠനവും നല്‍കുന്നതാണ്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലേയ്ക്കാകും നിയമം. ആരോഗ്യമേഖലയില്‍ മുന്‍പരിചയമില്ലാത്തവര്‍ക്കും ജോലിക്കായി അപേക്ഷിക്കാമെന്നും, പരിചരണം ആവശ്യമുള്ളവരെ സഹായിക്കാന്‍ താല്‍പര്യമുള്ള മനസാണ് പ്രധാന യോഗ്യതയെന്നും കമ്പനി പറയുന്നു. മുമ്പ് റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലയിലെല്ലാം ജോലി ചെയ്തിരുന്നവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.nuahealthcare.ie/educate-to-employ

Share this news

Leave a Reply

%d bloggers like this: