ഫേസ്‌ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടത് സാങ്കേതികപ്രശ്‍നം; ഫേസ്‌ബുക്ക് ഓഹരിവില ഇടിഞ്ഞു

അയര്‍ലന്‍ഡ് ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഫോസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സേവനം തടസപ്പെട്ടത് കോണ്‍ഫിഗറേഷന്‍ പ്രശ്‌നം മൂലമാണെന്ന് ഫേസ്ബുക്ക്. അയര്‍ലന്‍ഡില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഈ വെബ്‌സൈറ്റുകളുടെയും, ആപ്പുകളുടെയും സേവനത്തിന് തടസം നേരിട്ടത്.

ഇവ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ‘Sorry something went wrong,’ ‘Check your internet connection’ തുടങ്ങിയ സന്ദേശങ്ങളായിരുന്നു സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സേവനം മുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടങ്ങിയെന്ന് കാട്ടി ഫേസ്ബുക്ക് ട്വിറ്ററില്‍ ഒരു സന്ദേശം ട്വീറ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് രാത്രി വൈകി സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. ഈ സമയം ചിലര്‍ക്ക് വീണ്ടും സൈറ്റുകളില്‍ ലോഗിന്‍ ചെയ്യാന്‍ സാധിച്ചിരുന്നു. കോണ്‍ഫിഗറേഷന്‍ പ്രശ്‌നങ്ങള്‍ എല്ലാം ഇന്ന് പുലര്‍ച്ചെ 3.30-ഓടെ പരിഹരിച്ചതായും ഫേസ്ബുക്ക് പിന്നീട് അറിയിച്ചു. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളൊന്നും ചോര്‍ന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

ഇതിനിടെ ഇന്നലെയുണ്ടായ സേവന മുടക്കം ഫേസ്ബുക്കിന്റെ ഓഹരിവിലയെ ബാധിച്ചു. കമ്പനിയുടെ ഓഹരിവില 5% ആണ് ഇന്നലെ ഇടിഞ്ഞത്.

comments

Share this news

Leave a Reply

%d bloggers like this: