ഡബ്ലിനിൽ പുരുഷൻ കത്തിക്കുത്തേറ്റ് മരിച്ചു; സ്വയം കുത്തിയതെന്ന് ഗാർഡ;രണ്ടു പേർ ആശുപത്രിയിൽ

പടിഞ്ഞാറന്‍ ഡബ്ലിനിലെ Blanchardstown-ല്‍ ഒരാള്‍ കത്തിക്കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു Ashfield Park-ലെ വീടിന് സമീപം 40-ലേറെ പ്രായമുള്ള പുരുഷന് കത്തിക്കുത്തേറ്റത്. ഇദ്ദേഹത്തെ സമീപത്തെ James Connolly Hospital-ല്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അതേസമയം ഇദ്ദേഹത്തിനൊപ്പം പരിക്കേറ്റ നിലയില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെയും സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ ചികിത്സയിലാണ്.

മരണപ്പെട്ട വ്യക്തി സ്വയം കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

അക്രമത്തിലേയ്ക്ക് നയിച്ച കാരണങ്ങളും മറ്റ് വിശദാംശങ്ങളും അറിവായിട്ടില്ല. കിഴക്കന്‍ യൂറോപ്പ് സ്വദേശികളെന്ന് കരുതപ്പെടുന്ന ഇവര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസം തുടങ്ങിയതെന്നും, തിങ്കളാഴ്ചയുണ്ടായ വഴക്ക് റോഡരികിലേയ്ക്ക് നീണ്ടതായും പറയപ്പെടുന്നു. പരിക്കേറ്റവരുടെ മൊഴിയെടുക്കുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ വേറെയാരും ഉള്‍പ്പെട്ടതായി ഇപ്പോള്‍ സംശയിക്കുന്നില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: