യുഎസിലെടുത്ത ലോട്ടറി ടിക്കറ്റിന് 5,000 കോടി രൂപ ഒന്നാം സമ്മാനം! 6 നമ്പറുകളും ശരിയായതോടെ ലഭിക്കുന്നത് ലോകത്തെ ഏഴാമത്തെ വലിയ സമ്മാനത്തുക

യുഎസിലെ കാലിഫോര്‍ണിയയില്‍ വിറ്റ ജാക്ക്‌പോട്ട് ലോട്ടറി ടിക്കറ്റിന് ലഭിച്ച സമ്മാനത്തുക 5,000 കോടി! മുമ്പ് 40 തവണ നറുക്കെടുപ്പ് നടത്തിയപ്പോഴും ആര്‍ക്കും ഒന്നാം സമ്മാനം ലഭിക്കാത്തിനെത്തുടര്‍ന്ന് 41-ആമത്തെ നറുക്കെടുപ്പില്‍ ആറ് അക്കങ്ങളും ശരിയായി വീണതോടെയാണ് Poweball Lottery Jackpot-ല്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്മാനത്തുകയായ 699.8 മില്യണ്‍ യുഎസ് ഡോളര്‍ (52,15,05,65,580 രൂപ) ഈ ടിക്കറ്റിന് ലഭിച്ചത്. 12, 22, 54, 66, 69 എന്നീ നമ്പറുകളാണ് ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടേത്.

ജൂണ്‍ 5-ന് ശേഷം ഇതാദ്യമായാണ് ഒരാള്‍ക്ക് പവര്‍ബോള്‍ ജാക്ക്‌പോട്ടില്‍ ഒന്നാം സമ്മാനം ലഭിക്കുന്നത്. Morro Bay-ല്‍ നിന്നുമുള്ള ആള്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത് കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കി.

40 തവണയായി ഒന്നാം സ്ഥാനക്കാരില്ലാതെ നറുക്കെടുപ്പ് മാസങ്ങളായി നീണ്ടതാണ് സമ്മാനത്തുക ഇത്രകണ്ട് വര്‍ദ്ധിക്കാന്‍ കാരണം. നറുക്കെടുപ്പിന്റെ നീളം കൂടുന്നതിനനുസരിച്ച് സമ്മാനത്തുകയും വര്‍ദ്ധിക്കും. ഓരോ നറുക്കെടുപ്പും നീളുന്നതോടെ സമ്മാനത്തുക വര്‍ദ്ധിക്കുമെന്ന് കണ്ട് കൂടുതല്‍ പേര്‍ ലോട്ടറിയെടുക്കുകയും ചെയ്യുന്നു.

യുഎസിലെ 45 സംസ്ഥാനങ്ങള്‍ക്ക് പുറമെ Washington DC, US Virgin Islands Puerto Rico എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് Powerball ലോട്ടറി എടുക്കുന്നത്.

Share this news

Leave a Reply

%d bloggers like this: