അയർലൻഡിൽ പ്രായപൂർത്തിയായ 60% പേരും, കുട്ടികളിൽ 20% പേരും അമിതവണ്ണമുള്ളവർ; അമിതവണ്ണത്തെപ്പറ്റി ബോധവൽക്കരണം നല്കാൻ പ്രത്യേക ഓൺലൈൻ പരിപാടിയുമായി HSE

അയര്‍ലന്‍ഡിലെ പ്രായപൂര്‍ത്തിയായവരില്‍ 60% പേരും, കുട്ടികളില്‍ 20% പേരും അമിതവണ്ണമുള്ളവരാണെന്ന് HSE. ഈ കണ്ടെത്തലിനെത്തുടര്‍ന്ന് അമിതവണ്ണത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ‘Overweight and Obesity…Lets Talk!’ എന്ന പ്രത്യേക ഓണ്‍ലൈന്‍ പരിപാടി നടത്തുമെന്നും HSE അധികൃതര്‍ അറിയിച്ചു.

പരിപാടിയില്‍ അമിതവണ്ണത്തിന് കാരണമാകുന്ന ശീലങ്ങളെപ്പറ്റിയും, ശാരീരികമായ പ്രത്യേകതകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കും. അമിതവണ്ണമുള്ളവര്‍ അനുഭവിക്കുന്ന മാനസികവിഷമങ്ങളെപ്പറ്റിയും, അത് മറികടക്കാനുള്ള വഴികളെപ്പറ്റിയും വിദഗ്ദ്ധരുടെ ഉപദേശങ്ങളുമുണ്ടാകും. പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ സംസാരിക്കുന്നതും പരിപാടിയില്‍ ഉള്‍പ്പെടുത്തും.

HSE Obesity Management Clinical Programme, Association for the Study of Obesity in Ireland (ASOI), Irish Coalition for People Living with Obesity (ICPO) എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കുചേരും.

ഈ വരുന്ന വ്യാഴാഴ്ച വൈകിട്ട് 3 മണി മുതല്‍ 7 മണി വരെയാണ് പരിപാടി നടത്തപ്പെടുക. പരിപാടിയില്‍ വിവിധ സെമിനാറുകളിലായി 1,200-ല്‍പരം ആളുകള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷനായി: bit.ly/2Y6M53a @RCPI_news

Share this news

Leave a Reply

%d bloggers like this: