അയർലൻഡിലെ രാഷ്ട്രീയ പാർട്ടികളിൽ ജനപിന്തുണയിൽ ഒന്നാം സ്ഥാനത്ത് Sinn Fein; പ്രധാനമന്ത്രിയുടെയും, ഉപപ്രധാനമന്ത്രിയുടെയും ജനപ്രീതി ഇടിഞ്ഞു

അയര്‍ലന്‍ഡില്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ നേട്ടം കൊയ്ത് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein. The Irish Times/Ipsos MRBI പോള്‍ പ്രകാരം 32% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. സര്‍ക്കാര്‍ കക്ഷിയായ Fine Gael-നെക്കാള്‍ 10 പോയിന്റ് അധികം.

ഉപപ്രധാനമന്ത്രി കൂടിയായ ലിയോ വരദ്കറിന്റെ Fine Gael-ന് 22% ജനങ്ങളുടെ പിന്തുണയാണുള്ളതെന്ന് പോള്‍ റിപ്പോര്‍ട്ട് പറയുന്നു. മറ്റൊരു സര്‍ക്കാര്‍ കൂട്ടുകക്ഷിയായ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്റെ പാര്‍ട്ടി Fianna Fail-നെ 20% ജനങ്ങള്‍ പിന്തുണയ്ക്കുന്നു.

മുന്‍ പോള്‍ പ്രകാരം 31% പേരുടെ പിന്തുണയായിരുന്നു Sinn Fein-ന് ഉണ്ടായിരുന്നത്. അതേസമയം Fine Gael-ന് 5% പിന്തുണ കുറഞ്ഞു. Fianna Fail മുന്‍ പോള്‍ ഫലത്തിന്റെ അതേ പ്രകടനമാണ് ഇത്തവണയും കാഴ്ചവച്ചത്.

മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം: ഗ്രീന്‍ പാര്‍ട്ടി 7% (മുമ്പ് 6%), ലേബര്‍ പാര്‍ട്ടി 4% (മുമ്പ് 3%).

അതേസമയം സര്‍ക്കാരിന് ആകെയുള്ള പിന്തുണയിലും കുറവ് വന്നിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ 53% ജനങ്ങള്‍ സര്‍ക്കാരിന് അനുകൂലമായിരുന്നെങ്കില്‍ നിലവില്‍ അത് 46% ആണ്. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ എന്നിവരുടെ ജനപിന്തുണയിലും ഇടിവുണ്ടായി. മാര്‍ട്ടിനെ 41% പേരും (നേരത്തെ 48%), വരദ്കറെ 43% പേരും (നേരത്തെ 56%) ആണ് നിലവില്‍ പിന്തുണയ്ക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവായ Mary Lou McDonald-ന് 1% പിന്തുണ കൂടി വര്‍ദ്ധിച്ച് നിലവില്‍ 43% ജനങ്ങളുടെ പിന്തുണയുണ്ട്.

ഒക്ടോബര്‍ 2,4,5 തീയതികളിലായി എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും 120 പ്രദേശങ്ങളില്‍ നിന്നായി 1,200 പേരെ പങ്കെടുപ്പിച്ചാണ് അഭിപ്രായ സര്‍വേ നടത്തിയത്.

Share this news

Leave a Reply

%d bloggers like this: