അയർലൻഡിലെ പുതിയ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയ്ക്ക് ഡബ്ലിനിലെ എംബസിയിൽ സ്വീകരണം

അയർലൻഡിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ സന്ദീപ് കുമാർ സ്ഥാനമൊഴിയുന്നതോടെ പകരക്കാരനായി എത്തിയ അഖിലേഷ് മിശ്രയ്ക്ക് സ്വീകരണം. ഇന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ എത്തിയ മിശ്രയെയും, ഭാര്യ രീതി മിശ്രയെയും എംബസി ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു.

അയർലൻഡിലെ പുതിയ അംബാസഡർ ആയി മികച്ച സേവനം നടത്താൻ മിശ്രയെ ആശംസിക്കുന്നതായി എംബസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

1989 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനാണ് അഖിലേഷ് മിശ്ര.

Share this news

Leave a Reply

%d bloggers like this: